മന്ത്രി ജലീൽ ഹൈകോടതിയെ സമീപിച്ചാൽ കക്ഷി ചേരുമെന്ന് പി.കെ. ഫിറോസ്

മലപ്പുറം: ബന്ധുനിയമന കേസിൽ മന്ത്രി കെ.ടി. ജലീലിനെതിരെ നിയമപോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈകോടതിയെ സമീപിച്ചാൽ കേസിൽ കക്ഷി ചേരും. അതിനുള്ള അഭിഭാഷകരെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി.

മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ട് അത് അംഗീകരിക്കാൻ തയാറാവുന്നില്ല. ലോകായുക്ത വിധിക്കെതിരായ ജലീലിന്‍റെ നീക്കം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും പി.കെ. ഫിറോസ് പറഞ്ഞു.

ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം. കോടതി പരാമർശത്തിന്‍റെ പേരിൽ രാജിവെച്ച മന്ത്രിരുണ്ട്. പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തത് ജനം തിരിച്ചറിയുമെന്നും പി.കെ. ഫിറോസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - If Minister KT Jaleel approaches the High Court, PK Firos will join the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.