തൃശൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന സമ്മേളനം സമാപിച്ചു. മികച്ച ഐ.എം.എ ബ്രാഞ്ചിനുള്ള പുരസ്കാരം പെരിന്തല്‍മണ്ണ നേടി. ഡോ. ലിസ തോമസ് (കോതമംഗലം ബ്രാഞ്ച്), ഡോ. ജോസഫ് ജോര്‍ജ് (തൃശൂര്‍ ബ്രാഞ്ച്) എന്നിവര്‍ക്കാണ് മികച്ച ബ്രാഞ്ച് പ്രസിഡന്റിനുള്ള പുരസ്കാരം. കോഴിക്കോട് ബ്രാഞ്ചിനാണ് വനിത വിങ്ങിനുള്ള പുരസ്കാരം. മുതിര്‍ന്ന നേതാക്കളായ ഡോ. എ. മാര്‍ത്താണ്ഡ പിള്ള, ഡോ. ബാബു രവീന്ദ്രന് എന്നിവരെ വിശിഷ്ടസേവ പുരസ്കാരം നല്കി ആദരിച്ചു.
സമാപനസമ്മേളനം ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു.
ദേശീയ പ്രസിഡന്റ് ഡോ. ആര്.വി. അശോകന്, മുന്‍ ദേശീയ പ്രസിഡന്റ് ഡോ. എ. മാര്‍ത്താണ്ഡ പിള്ള, നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസന്‍, വൈസ് പ്രസിഡന്റ് ഡോ. ജെയിന് ചിമ്മന്‍, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരന്, സംഘാടക സമിതി ചെയര്മാന് ഡോ. പി. ഗോപികുമാര്‍, സെക്രട്ടറി ഡോ. ജോസഫ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഡോ. കെ.എ. ശ്രീവിലാസന്‍ (പ്രസി), ഡോ. കെ. ശശിധരന് (സെക്ര), ഡോ. റോയ് ആര്. ചന്ദ്രന് (ട്രഷ), ഡോ. പി.എന്‍. അജിത, ഡോ. കെ. സുദര്ശന്, ഡോ. ആര്. മദനമോഹനന്‍ നായര്‍ (വൈസ് പ്രസി), ഡോ. സണ്ണി ജോര്‍ജ് എലുവത്തിങ്കൽ, ഡോ. അലക്സ് ഇട്ടിച്ചെറിയ, ഡോ. എ.പി. മുഹമ്മദ്, ഡോ. ടി. മോഹന്‍ റോയ് (ജോ. സെക്ര) എന്നിവരാണ് ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.