കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. ഇതേ തുടർന്ന് കുട്ടിയെ ഐ.സി.യു.വിൽ നിന്ന് സ്റ്റെപ്പ് ഡൗൺ ഐ.സി.യുവി ലേക്ക് മാറ്റി. ജർമനിയിൽ നിന്ന് എത്തിച്ചത് ഉൾപ്പെടെ അഞ്ച് മരുന്നുകളാണ് കുട്ടിക്ക് നൽകുന്നത്.
തിക്കോടി സ്വദേശിയായ 14കാരനാണ് കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കും മുൻപ് തന്നെ ഇതാകാം രോഗമെന്നു സംശയിച്ച് പ്രതിരോധ മരുന്നുകൾ നൽകിയിരുന്നു.
20 ദിവസമാണ് രോഗത്തിന്റെ നിരീക്ഷണ കാലയളവ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 10 ദിവസം കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഇതിനിടെ സാമ്പ്ൾ പരിശോധനക്ക് അയക്കും. ഇത് നെഗറ്റിവ് ആയാലേ രോഗാവസ്ഥ തരണം ചെയ്തു എന്ന് പറയാനാവൂ. തിക്കോടി പഞ്ചായത്തിലെ പയ്യോളി പള്ളിക്കരയിലെ കുളത്തിൽ കുളിച്ചശേഷമാണ് കുട്ടിക്ക് പനി പിടിപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.