കോഴിക്കോട്: ഉൾവനത്തിൽ കനത്ത മഴപെയ്തതതിനെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ നാരങ്ങാത്തോട് പതങ്കയത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഴയിൽ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. ഹോംഗാർഡും മിനാർ പവർ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലപ്പുറം താനൂർ സ്വദേശികളായ രണ്ട് യുവാക്കളാണു മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്.
ശക്തിയായ ഒഴുക്കിൽ പാറയിൽ കയറി നിന്ന ഇവർക്കു കയർ ഇട്ടുകൊടുത്താണു രക്ഷപ്പെടുത്തിയത്. ഉൾവനത്തിൽ കനത്ത മഴ പെയ്തതാണ് പൊടുന്നനെ പുഴയിൽ മലവെള്ളപ്പാച്ചിലിനു കാരണമായത്. ചുരുങ്ങിയ കാലത്തിനുള്ളിൽ പതങ്കയത്തിൽ 20 പേരാണ് അപകടത്തിൽപ്പെട്ടു മരിച്ചത്. ഇതു മൂലം പതങ്കയത്തേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ നിരോധനങ്ങൾ എല്ലാം അവഗണിച്ചാണ് സഞ്ചാരികൾ പതങ്കയത്ത് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.