തിരുവനന്തപുരം: പിണറായി വിജയൻ ഒഴികെയുള്ള പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എം.എൽ.എ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കെ.കെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് നൽകിയത്.
എം.വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി. രാജീവ്, വി.എൻ വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോര്‍ജ്ജ്, വി. അബ്ദുൾ റഹ്മാൻ എന്നിവരാണ് മന്ത്രിമാർ. ടി.പി രാമകൃഷ്ണനായിരിക്കും പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി.
പന്ത്രണ്ട് മന്ത്രിമാര്‍ സി.പി.എമ്മിനും നാല് മന്ത്രിമാര്‍ സി.പി.ഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് ഉള്ളത്. ജനാധിപത്യ കേരള കോൺഗ്രസ്, ഐ.എൻ.എൽ, കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി എന്നിവർ മന്ത്രിസ്ഥാനം പങ്കിടും.
സി.പി.എം
1. പിണറായി വിജയൻ
2. എം.വി.ഗോവിന്ദൻ
3. കെ.രാധാകൃഷ്ണൻ
4.കെ.എൻ ബാലഗോപാൽ
5. പി.രാജീവ്
6. വി.എൻ.വാസവൻ
7. സജി ചെറിയാൻ
8. വി.ശിവൻ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആർ.ബിന്ദു
11. വീണാ ജോർജ്
12. വി.അബ്ദു റഹ്മാൻ
സി.പി.ഐ
13. പി.പ്രസാദ്
14. കെ.രാജൻ
15. ജെ.ചിഞ്ചുറാണി
16. ജി.ആർ. അനിൽ
17. റോഷി അഗസ്റ്റിൻ - കേരളാ കോൺഗ്രസ് എം
18. കെ.കൃഷ്ണൻകുട്ടി - ജെ.ഡി.എസ്
19. എ.കെ.ശശീന്ദ്രൻ -എൻ.സി.പി
20. ആൻണി രാജു -ജനാധിപത്യ കേരള കോൺഗ്രസ്
21. അഹമ്മദ് ദേവർകോവിൽ -ഐ.എൻ.എൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.