ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നിരിക്കുന്നതെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ഡി.സി.സി പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കലാപം രൂക്ഷമായിരിക്കെ പട്ടികയെ അനുകൂലിച്ച് മുതിർന്ന നേതാവും എം.പിയുമായ കെ. മുരളീധരൻ. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയില്ലെന്ന അഭിപ്രായവും കെ. മുരളീധരൻ തള്ളിക്കളഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നിരിക്കുന്നതെന്ന് കെ. മുരളീധരൻ പറഞ്ഞു.

എല്ലാ കാലഘട്ടങ്ങളിലും പട്ടികകൾ പ്രഖ്യാപിക്കുമ്പോൾ ചെറിയ പൊട്ടിത്തെറികൾ ഉണ്ടാകാറുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമായും ഉണ്ടാകാം. എന്നാൽ ഇപ്പോൾ നിയമിച്ചവരെല്ലാം ആ പദവിക്ക് യോഗ്യരാണ്. മുതിർന്നവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് എന്ന് ചിലർ വിമർശനം ഉന്നയിച്ചിക്കുന്നുണ്ട്. അവർ നടക്കാൻ കഴിയാത്തവരോ പ്രവർത്തിക്കാൻ കഴിയാത്തവരോ അല്ല. നന്നായി പ്രവർത്തിക്കാൻ കഴിയുന്നവരാണ്.

മുതിർന്ന നേതാക്കളുമായി ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് പറയുന്നത് സത്യമല്ല. സാധാരണ പത്രത്തിൽ നിന്നാണ് ഞാൻ പല വിവരങ്ങളും അറിയാറുള്ളത്. എന്നാൽ ഇത്തവണ അങ്ങനെയല്ല. നിരന്തരം കെ.പി.സി.സി പ്രസിഡന്‍റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ചെന്നിത്തല അടക്കമുള്ള സീനിയർ നേതാക്കളുമായി രാഹുൽ ഗാന്ധി അടക്കമുള്ളവർ ചർച്ച നടത്തിയിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും കെ. മുരളീധരൻ പറഞ്ഞു.

Tags:    
News Summary - In today's situation, a better list has come out says K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.