മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ രോഗത്തിന് ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന്റെ വൃഷണം നീക്കംചെയ്യേണ്ടിവന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സീനിയര്‍ സര്‍ജന്‍ ഡോ. രൂപേഷ് അത്തിയോട്ടിലിനെതിരെയാണ് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അശ്രദ്ധമായി പ്രവര്‍ത്തിച്ച് മറ്റൊരാളുടെ ശരീരത്തിന് ഗുരുതര പരിക്കേല്‍പിച്ചതിന് ഐ.പി.സി 338 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തി ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാനന്തവാടി ഡിവൈ.എസ്.പി പി.എല്‍. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞമാസം 13നാണ് ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയമായത്. തുടര്‍ചികിത്സയുടെ ഭാഗമായി മറ്റൊരു ഡോക്ടറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് വൃഷണത്തിന്റെ പ്രവര്‍ത്തനം നഷ്ടമായതായി അറിഞ്ഞത്. തുടര്‍ന്ന് വൃഷണം നീക്കം ചെയ്യേണ്ടി വരുകയായിരുന്നു.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ല പൊലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, ജില്ല മെഡിക്കല്‍ ഓഫിസര്‍ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദാന്വേഷണത്തിന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.