ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ട സംഭവം: കേന്ദ്ര പട്ടികവർഗ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

'കേരളീയം' പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര പട്ടികവർഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജി​െൻറ പരാതിയിലാണ് കേന്ദ്രപട്ടികവർഗ കമ്മീഷൻ നടപടിയെടുത്തത്.കേരള ചീഫ് സെക്രട്ടറി ഡോ: വി വേണുവിനോടും ഡിജിപി ഡോ: ഷെയ്ഖ് ധർവ്വേഷ് സാഹിബിനോടുമാണ് കത്തുകിട്ടി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും പരാമർശിച്ചിരിക്കയാണ്.

Tags:    
News Summary - Incident of humiliation of tribal groups: Central Scheduled Tribes Commission orders inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.