കണ്ണൂർ: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള മൊറാഴ വെള്ളിക്കീലിലെ വൈദേകം റിസോർട്ടിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ കണ്ണൂർ യൂനിറ്റിലെ ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ് (ടി.ഡി.എസ്) വിഭാഗമാണ് നോട്ടീസ് അയച്ചത്. ടി.ഡി.എസ് സംബന്ധിച്ച മുഴുവൻ രേഖകളും ബുധനാഴ്ച വൈകീട്ടോടെ ഹാജരാക്കാനാണ് നിർദേശിച്ചത്.
എന്നാൽ, ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കിയില്ലെന്നും സമർപ്പിച്ച രേഖകൾ പരിശോധിച്ചു വരുകയാണെന്നും ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയാറായില്ല. മാർച്ച് രണ്ടിന് ആദായനികുതി ടി.ഡി.എസ് വിഭാഗം ഉദ്യോഗസ്ഥർ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ടി.ഡി.എസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. തുടർനടപടികളുടെ ഭാഗമായാണ് രേഖകൾ ഔദ്യോഗികമായി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.