തിരുവനന്തപുരം: പൊലീസിൽ റാങ്ക് അനുസരിച്ച് ക്രിമിനലുകൾ കൂടുന്നുവെന്ന് ഡി.ജി.പി സെൻകുമാർ. സിവിൽ പൊലീസ് ഒാഫീസർ തലത്തിൽ ഒരു ശതമാനം പേർ ക്രിമിനലുകളാണെങ്കിൽ െഎ.പി. എസ് തലത്തിലെത്തുേമ്പാൾ അത് നാല്-അഞ്ച് ശതമാനമാകുന്നുവെന്ന് സെൻകുമാർ പറഞ്ഞു. വിരമിക്കൽ ദിവസത്തിൽ പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ സേനാംഗങ്ങൾ നൽകിയ വിടവാങ്ങൽ പരേഡിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണെമന്ന് പറഞ്ഞ സെൻകുമാർ, രണ്ടാമത് ഡി.ജി.പിയായ ശേഷം മുഖ്യമന്ത്രിയും താനും നല്ല സ്വരത്തിൽ തന്നെയായിരുന്നെന്നും ക്രിമിനൽ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുെവന്നും പറഞ്ഞു. മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവുമാണ് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സ്ത്രീകളോടും കുട്ടികളോടും പെരുമാറാൻ നാം പഠിക്കണം.
പൊലീസുകാർ ആദ്യം നിയമം പാലിച്ചിേട്ട മറ്റുള്ളവരെ അതിന് നിർബന്ധിക്കാവൂ. െപാലിസിനു പുറത്ത് മറ്റു വിഭാഗങ്ങളിലും താൻ ജോലി ചെയ്തിട്ടുണ്ട്. അവിടെ നിന്ന് ലഭിച്ച അനുഭവങ്ങൾ സർവീസിൽ ഗുണകരമായിട്ടുണ്ട്. പൊലീസിൽ മാത്രം ജോലിചെയ്യുന്നവർ കൂപമണ്ഡൂകങ്ങളാണ്. കുളത്തിലെ മണ്ഡൂകമാകാനെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമ വിരുദ്ധമായ ഒരു കാര്യവും താൻ ഇതുവരെ ചെയ്തിട്ടില്ലെന്നും അത്തരം ആവശ്യങ്ങൾക്കായി വാക്കാലോ അല്ലാതെയോ നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കലിനു ശേഷം താൻ കൂടുതൽ സ്വതന്ത്രനാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകീട്ട് നാലിനാണ് അധികാരകൈമാറ്റം. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സെൻകുമാറിൽനിന്ന് ലോക്നാഥ് െബഹ്റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.