കോഴിക്കോട്: കുന്ദമംഗലം പിടിച്ചടക്കാൻ യു.ഡി.എഫും പിടിവിടാതിരിക്കാൻ എൽ.ഡി.എഫും കടുത്ത പോരാട്ടം തുടങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ. റഹീം ആദ്യമേ ഗോദയിലിറങ്ങി.
പിന്നാലെ യു.ഡി.എഫിെൻറ ദിനേശ് പെരുമണ്ണയും. ഇരുമുന്നണിയും ബി.ജെ.പിയും വീടുകയറിവരെ വോട്ട് ചോദിക്കുന്നു. ബി.ജെ.പിയുടെ ജില്ല പ്രസിഡൻറ് വി.കെ. സജീവനാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. ബി.ജെ.പിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണിത്. വോട്ട് വർധിപ്പിക്കാൻ അവർ തീവ്രശ്രമം നടത്തുന്നുണ്ട്.
ഇടതു-വലത് മുന്നണികൾ സ്വതന്ത്രരെ പോരിനിറക്കുേമ്പാൾ എൻ.ഡി.എ താമരചിഹ്നത്തിൽ മികച്ച പ്രകടനം നടത്തുെമന്നാണ് അവകാശപ്പെടുന്നത്.
രണ്ടു തവണ ഇതേ മണ്ഡലത്തിൽനിന്ന് ജനവിധിതേടി എം.എൽ.എ ആയ പി.ടി.എ. റഹീമിന് ഇത്തവണയും ആത്മവിശ്വാസം ഏറെ. 10 വർഷം കൊണ്ടുണ്ടാക്കിയ അടിത്തറ വിപുലവും ശക്തവുമാണ്. റഹീം കുന്ദമംഗലം നിയോജകമണ്ഡലത്തെ എൽ.ഡി.എഫിനൊപ്പം ഉറപ്പിച്ചുനിർത്തുമെന്നാണ് പൊതു വിലയിരുത്തൽ.
അതേസമയം, ലീഗിെൻറ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് ജില്ല സെക്രട്ടറി ദിനേശ് പെരുമണ്ണ മണ്ഡലത്തിൽ സുപരിചിതനും ജില്ല പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിച്ച് പരിചയമുള്ളയാളുമാണ്. യുവാക്കളുടെ പ്രതിനിധിയെന്ന പരിവേഷവുമുണ്ട്.
രണ്ടു തവണ ജില്ല പഞ്ചായത്ത് മെംബറായത് കുന്ദമംഗലം മണ്ഡലത്തിെൻറ ഭാഗമായ ഡിവിഷനുകളിൽനിന്ന്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിലേക്ക് പന്തീരാങ്കാവ് ഡിവിഷനിൽനിന്ന് മത്സരിച്ച് തോറ്റു. മെഡി.കോളജുമായി ബന്ധപ്പെട്ട തൊഴിലാളിസമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയയാൾ എന്ന ഇമേജുണ്ട്.
മണ്ഡലത്തിെൻറ മുക്കുമൂലകളിലെ സൗഹൃദം വോട്ടാക്കിമാറ്റാനും പുതിയ വോട്ട് പിടിച്ചെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. മാവൂർ ഗ്രാസിമിൽ വ്യവസായസംരംഭങ്ങളെ കൊണ്ടുവരാനാവാത്തത് യു.ഡി.എഫ് പ്രധാന വിഷയമാക്കുന്നുണ്ട്. കുന്ദമംഗലത്ത് കോലീബി സഖ്യമെന്ന ആരോപണം കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചുകഴിഞ്ഞു.
പക്ഷേ, എളമരം കരീം ഈ ആരോപണമുന്നയിച്ചുകണ്ടില്ല. ലീഗ് വാടക സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തോറ്റു പരിചയമുള്ളയാളാണെന്നുമാണ് കരീമിെൻറ പ്രസ്താവന.
എന്തായാലും കോണിചിഹ്നത്തിൽ ലീഗ് മത്സരിക്കുന്നതിനെക്കാൾ യു.ഡി.എഫിന് ആത്മവിശ്വാസം സ്വതന്ത്രെൻറ പരീക്ഷണത്തിലാണ്. 2001ലും 2006ലും ഇതേ പരീക്ഷണമാണ് യു.സി. രാമനിലൂടെ ലീഗ് ഇവിടെ നടത്തിയതും അതിൽ വിജയിച്ചതും.
ലീഗിൽ തമ്മിലടി രൂക്ഷമായ മണ്ഡലമായതിനാൽ അതിനുള്ള പരിഹാരംകൂടിയാണ് ഈ പരീക്ഷണം.
ജാതീയമായ ചില അടിയൊഴുക്കുകളിലും യു.ഡി.എഫിന് കണ്ണുണ്ട്. യു.ഡി.എഫിനും എൻ.ഡി.എക്കും വേണ്ടി വരുദിവസങ്ങളിൽ ദേശീയനേതാക്കൾവരെ മണ്ഡലത്തിലെത്തും. എൽ.ഡി.എഫിെൻറ മെഗാപരിപാടികൾ മുക്കത്തും കോഴിേക്കാട് കടപ്പുറത്തുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
10 വർഷത്തിനിടയിൽ മണ്ഡലത്തെ അടുത്തറിയാൻ കഴിഞ്ഞു. എല്ലാ മേഖലകളിലും വികസനമെത്തിക്കാൻ സാധിച്ചതിനാൽ ഏറെ പ്രതീക്ഷയേകുന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തുടങ്ങിവെച്ചതും പല ഘട്ടങ്ങളിലെത്തിനിൽക്കുന്നതുമായ ഒട്ടേറെ പദ്ധതികളാണ് മണ്ഡലത്തിലുള്ളത്. വികസനത്തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
പുതിയ തൊഴിലവസര സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, കലാകായികരംഗത്ത് മികച്ച ഉയരങ്ങൾ തേടാൻ പുതുതലമുറക്ക് അവസരമൊരുക്കുക തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാറിെൻറ ജനക്ഷേമ പദ്ധതികൾവഴി ജനജീവിതം മികച്ചതാക്കാനുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ടുപോവേണ്ടതുമുണ്ട്.
മണ്ഡലത്തിലുടനീളം എനിക്ക് സൗഹൃദങ്ങളുണ്ട്. എെൻറ മതേതരത്വത്തെ കുറിച്ച് മണ്ഡലത്തിലുള്ള ആർക്കും സംശയമുണ്ടാവില്ല. കോലീബി ആരോപണത്തിനുള്ള മറുപടി ഇതാണ്.
രണ്ട് തവണ ജില്ല പഞ്ചായത്തിലേക്ക് തന്നെ ജയിച്ചത് ഇതേ മണ്ഡലത്തിൽപെട്ട ഡിവിഷനുകളിലാണ്. മെഡി. കോളജിലെ തൊഴിലാളികൾക്കുവേണ്ടി നടത്തിപ്പോരുന്ന സമരപോരാട്ടങ്ങൾ മണ്ഡലത്തിൽ തനിക്ക് തുണയാവും. ആ തൊളിലാളികൾ മണ്ഡലത്തിലുടനീളമുണ്ട്. മാവൂരിൽ വ്യവസായം കൊണ്ടുവരാൻ സാധിക്കാത്തത് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാണ്.
മണ്ഡലത്തിൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങിയതോടെ പ്രതീക്ഷ വർധിച്ചു. മുന്നണിയുടെ കാപട്യം ജനം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. എല്ലാ തുറകളിലുള്ള ജനങ്ങളെയും ബി.ജെ.പിയിലേക്ക് അടുപ്പിക്കാനാവുന്നുണ്ട്. പറഞ്ഞുപതിഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് ഇടതുവലത് മുന്നണികൾ.
അതേസമയം, ഒന്നും നടക്കുന്നുമില്ല. കേന്ദ്രം നൽകിയ പദ്ധതികൾ സംസ്ഥാന സർക്കാറിേൻറതാക്കി അവതരിപ്പിക്കുന്നത് ജനം മനസ്സിലാക്കുന്നുണ്ട്. ഇരുമുന്നണികളും ചിഹ്നത്തിൽ മത്സരിക്കാൻപോലും തയാറാവുന്നില്ല. ബി.ജെ.പി മാത്രമാണ് സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.