കടയ്ക്കൽ: ഫലസ്തീനിലെ ഇസ്രായേൽ നരനായാട്ടിൽ ഇന്ത്യ ഫലസ്തീനൊപ്പം നിൽക്കണമെന്ന് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. സ്വന്തം രാജ്യത്ത് ജീവിക്കുന്നതിനുവേണ്ടിയുള്ള ചെറുത്തുനിൽപിൽ ഗാന്ധിജിയും നെഹ്റുമുതൽ മൻമോഹൻസിങ് വരെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരും ഫലസ്തീനൊപ്പമാണ് നിന്നിട്ടുള്ളത്. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി നിലമേലിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജംഇയ്യത്തുൽ ഉലമ കൊട്ടാരക്കര താലൂക്ക് പ്രസിഡന്റ് ഷഹീറുദ്ദീൻ മന്നാനി ചടയമംഗലം അധ്യക്ഷത വഹിച്ചു. മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കാരാളി സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഷാൻ ബാഖവി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. നിലമേൽ അഷ്റഫ് ബദരി, മുഹമ്മദ് ഹസൻ ബാഖവി, നിസാറുദ്ദീൻ നദ്വി, മുഹമ്മദ് അമീൻ മൗലവി, നിജാമുദ്ദീൻ മൗലവി, മുഹമ്മദ് അനസ് ഇംദാദി, കെ. ജലാലുദ്ദീൻ മൗലവി, മുഹമ്മദ് സമീർ മന്നാനി, ഷെഹിൻ ബാഖവി, എം തമീമുദ്ദീൻ, യൂസുഫുൽ ഹാദി, അബ്ദുൽ സത്താർ ചെങ്കുർ, അഷറഫ് കൊടിവിള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.