കോഴിക്കോട്: ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിെയത്തിയ വടകര അടക്കാത്തെരുവിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു. മാർച്ച് 13 കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇറങ്ങിയ ഇവർ വസതിയിലേക്കുള്ള യാത്രാമധ്യേ രാവിലെ 6.20 മുതൽ 6.50 വരെയായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്.
അതിരാവിലെ ആയതിനാൽ ഹോട്ടൽ ജീവനക്കാരായ അഞ്ച് പേരും മറ്റ് കുറച്ച് പേരും മാത്രമേ ഹോട്ടലിൽ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഹോട്ടൽ ജീവനക്കാരെ നിരീക്ഷണത്തിനായി ആരോഗ്യവകുപ്പ് മാറ്റി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന മുഴുവൻ ആളുകളും, പരമാവധി പൊതു ജനസമ്പർക്കം ഒഴിവാക്കി വീടുകളിൽ തന്നെ കഴിയണമെന്നും ജില്ല കൺട്രോൾ റൂമുമായി ഉടൻ തന്നെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
കൂടാതെ ഇവരുടെ കൂടെ സഞ്ചരിച്ച 34 വിമാന യാത്രക്കാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗി സഞ്ചരിച്ച ടാക്സി ഡ്രൈവറെയും ഓട്ടോ ഡ്രൈവറെയും കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലാ കൺട്രോൾ റൂം നമ്പറുകൾ: 04952373901, 2371471, 2371002. ദിശ: 1056, 04712552056.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.