കോട്ടയം: നിരോധിത സംഘടനകളുമായി അടുപ്പം പുലർത്തുകയും അവർക്ക് നിർണായക വിവരങ്ങൾ ചോർത്തി നൽകിയെന്നും ആരോപിച്ച് ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ.
കോട്ടയം സൈബർ സെൽ ഗ്രേഡ് എസ്.ഐ റിജുമോനെയാണ് ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്. ഇയാൾ പല രഹസ്യവിവരങ്ങളും നിരോധിക്കപ്പെട്ട സംഘടനക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിലാണ് നടപടി.
റിജു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) നിരീക്ഷണത്തിലാണെന്നും പറയപ്പെടുന്നു.
നിരോധിത സംഘടനയുടെ ചില അംഗങ്ങളെ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ചുവരുകയായിരുന്നു.
അവരുടെ വിശദാംശങ്ങൾ ഗ്രേഡ് എസ്.എ ചോർത്തി നൽകിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.