മഷിനോട്ടം തുടങ്ങി

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ചില ബാങ്കുകളിൽ അസാധു നോട്ട്​ മാറ്റാൻ വരുന്നവരുടെ വിരലിൽ മഷി പുരട്ടിത്തുടങ്ങി. വലതുകൈയിലെ വിരലിലാണ്​ മഷി പുരട്ടുന്നത്​. എന്നാൽ കേരളത്തിലെ ബാങ്കുകളിൽ മഷി എത്തിയിട്ടില്ല. ഇതുസംബന്ധിച്ച്​ ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിലട്ടില്ലെന്ന്​ ബാങ്ക്​ ഉദ്യോഗസ്​ഥർ അറിയിച്ചു.
 
മൈസൂരിൽ നിന്നാണ്​ മഷി എത്തേണ്ടത്​. തെരഞ്ഞെടുപ്പിന്​ വോട്ടുമഷി നല്‍കുന്ന മൈസൂരു പെയിന്‍റ്സ് ആന്‍ഡ് വാര്‍ഷീഷ് ലിമിറ്റഡിനോടാണ്​ ബാങ്കുകള്‍ക്ക് വോട്ടുമഷി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്​.

അക്കൗണ്ടില്ലാത്ത ശാഖയിൽ നോട്ടു മാറ്റുന്നവരുടെ വലതു കൈ വിരലിലാണ്​ മഷി പുര​ട്ടുക​.
ഒരു തവണ മഷി പുരട്ടിയാല്‍ വീണ്ടും ഒരാള്‍ക്ക് ബാങ്കിലത്തൊന്‍ കഴിയില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം തടയുമെന്നാണ് സര്‍ക്കാര്‍ വാദം.

Tags:    
News Summary - ink at banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.