കോഴിക്കോട്: ‘മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയര്‍ത്തിപ്പിടിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഐ.എന്‍.എല്‍ വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി ആരംഭിച്ച കാമ്പയിൻ ഭാഗമായി സെക്കുലര്‍ ഇന്ത്യ റാലി വെള്ളിയാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് നാലിന് മുതലക്കുളത്ത് പ്രകടനം തുടങ്ങി 5.30 ന് സമ്മേളനം നടക്കും. ദേശീയ പ്രസിഡന്റ് പി.സി. കുരീല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹിമാന്, അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, സി.പി.ഐ സംസ്ഥാന എക്സി.അംഗം സത്യന് മൊകേരി, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്, അഡ്വ. സഫറുല്ല, സലീം മടവൂര്‍, മുക്കം മുഹമ്മദ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എന്‍. അലി അബ്ദുള്ള, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, മുക്കം ഉമര്‍ ഫൈസി, ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം, ബഷീര്‍ അഹമ്മദ് എന്നിവർ പങ്കെടുക്കും. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെയുള്ള അഴിമതിയാരോപണങ്ങളില്‍ യു.ഡി.എഫ് ഇടപെടുന്നില്ലെന്നും ഇത് അന്തര്‍ധാരയുടെ ഭാഗമാണെന്നും നേതാക്കള്‍ ആരോപിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മായില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുൽ അസീസ്, ബഷീര്‍ ബഡേരി, ഒ.പി.ഐ കോയ, സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍, ഒ.പി. റഷീദ്, ഷര്‍മദ് ഖാന് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.