തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പേപ്പര്‍ ഫയലുകളെല്ലാം ഇ-ഫയല്‍ ആക്കണമെന്ന് അഡീഷനല്‍ സെക്രട്ടറിയുടെ നിര്‍ദേശം. സെക്രേട്ടറിയറ്റിൽ എല്ലാം ഇ-ഫയല്‍ ആണെന്നായിരുന്നു ഇതുവരെ മന്ത്രിമാർ ഉൾപ്പെടെ വാദിച്ചിരുന്നത്. അത് തെറ്റാണെന്നാണ് ഇൗ നിർദേശത്തിലൂടെ വ്യക്തമാകുന്നത്. പേപ്പർ ഫയലുകൾ സെക്രട്ടേറിയറ്റിൽ സൂക്ഷിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. കഴിഞ്ഞദിവസം തീപിടിത്തമുണ്ടായ ഒാഫിസിൽ സൂക്ഷിച്ചിരുന്ന ഫയലുകളിൽ പലതും ഇപ്പോഴും പേപ്പർ ഫയലുകളാണെന്നാണ് വ്യക്തമാകുന്നത്.
എന്നാൽ തീപിടിത്തത്തിൽ കത്തിയത് പഴയ ഫയലുകൾ ആണെന്നും ഇ-ഫയൽ സംവിധാനമാണെന്നുമാണ് മന്ത്രിമാർ ഉൾപ്പെടെ പറഞ്ഞിരുന്നത്. പ്രോട്ടോകോൾ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗെസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കൽ തുടങ്ങിയവയുടെ ആദ്യഘട്ട ഫയലുകൾ ഇപ്പോഴും പേപ്പർ ഫയലുകൾ തന്നെയാണ്. എന്നാൽ കത്തി നശിച്ചവയിൽ നിർണായക വിവരങ്ങളുള്ള ഫയലുകളില്ലെന്നാണ് ഒൗദ്യോഗിക വിശദീകരണം. പേപ്പർ ഫയലുകെളല്ലാം ഉടൻ ഇ-ഫയലുകളാക്കണമെന്ന നിർദേശത്തിൽ ജീവനക്കാർക്കും അസംതൃപ്തിയുെണ്ടന്നാണ് വിവരം.
തിരുവനന്തപുരം: തീപിടിത്തമുണ്ടായ സംഭവത്തിൽ ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ ഇടപെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം രേഖാമൂലം നൽകിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്ന് ഗവര്‍ണര്‍ നിര്ദേശിച്ചതായാണറിയുന്നത്. ചൊവ്വാഴ്ച രാത്രി തന്നെ പ്രതിപക്ഷനേതാവ് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സ്വർണക്കടത്ത് ഉൾപ്പെടെ കേസുകളിലെ നിർണായക ഫയലുകൾ സൂക്ഷിക്കുന്നിടത്താണ് തീപിടിത്തമുണ്ടായതെന്നും ഇതിനു പിന്നിൽ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായും രമേശ് ചെന്നിത്തല ഗവർണറെ അറിയിച്ചിരുന്നു.
തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തണമെന്നും പ്രശ്നത്തിലിടപെടണമെന്നും ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.