ബോംബുണ്ടെന്ന് ഭീതി; ഇന്‍റര്‍സിറ്റി പിടിച്ചിട്ടു

തിരുവനന്തപുരം: തീവണ്ടിയില്‍ ബോംബുണ്ടെന്ന ഭീതിയത്തെുടര്‍ന്ന് തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് വെള്ളിയാഴ്ച പുറപ്പെടാന്‍ വൈകി. ഒരു മണിക്കൂറിലേറെ പിടിച്ചിട്ട തീവണ്ടി വൈകുന്നേരം 6.48നാണ് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ടത്. എ.സി കോച്ചായ സി-വണ്ണില്‍നിന്ന് ബീപ് ശബ്ദമുയര്‍ന്നതായി യാത്രക്കാര്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് തീവണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ട് പൊലീസും ബോംബ് സക്വാഡും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തത്തെി. ബോംബ് സ്ക്വാഡിന്‍െറ പരിശോധനയില്‍  അപകടകരമായി ഒന്നും കണ്ടത്തെിയില്ളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്‍റര്‍സിറ്റി പിടിച്ചിട്ടെങ്കിലും മറ്റ് തീവണ്ടികളുടെ സമയക്രമത്തെ ബാധിച്ചില്ളെന്ന് റെയില്‍വേ അറിയിച്ചു.

Tags:    
News Summary - intercity express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.