മൃതദേഹവുമായി പ്രതിഷേധം: മാത്യു കുഴൽനാടൻ എം.എൽ.എക്കും ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

കോ​ത​മം​ഗ​ലം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സ്​​​ത്രീ​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധിച്ചതിന് മാത്യു കുഴൽനാടൻ എം.എൽ.എക്കും എറണാകുളം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സി​നും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി നാടകീയമായിട്ടാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെ കടുത്ത സമ്മർദ്ദത്തിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയ നേതാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ തുറന്ന കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും. പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച്​​ എം.എൽ.എമാരായ മാത്യു കുഴൽനാടനും എൽദോസ് കുന്നപ്പിള്ളിയും കോതമംഗലത്ത് അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരുന്നു. ഈ സമരപ്പന്തലിൽനിന്നാണ്​ തിങ്കളാഴ്ച രാത്രി ഇരുവരെയും പൊലീസ് പിടികൂടിയത്.

ചായക്കടയിലിരുന്ന മുഹമ്മദ് ഷിയാസിനെ മിന്നൽ വേഗത്തിൽ തൂക്കിയെടുത്ത് ജീപ്പിലിട്ട് കൊണ്ട് പോകുന്ന അതേ വേഗതയിലായിരുന്നു പൊലീസ് നീക്കങ്ങളെല്ലാം. ഷിയാസിനെ അറസ്റ്റ് ചെയ്തതിലെ പ്രതിഷേധം ഉയരുമ്പോൾ തന്നെ മാത്യൂ കുഴൽനാടനോടും അറസ്റ്റിന് വഴങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട്​ അനാദരവ്​ തുടങ്ങിയ വകുപ്പുകളാണ്​ ഇവർക്കെതിരെ ചുമത്തിയത്​.

ഇതിനൊപ്പം പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടും ചുമത്തി. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക അടക്കനമുളള വകുപ്പുകളും ചുമത്തി. നാല് മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്ട്രേറ്റിന്റെ വീട്ടിൽ നേതാക്കളെ ഹാജരാക്കി. അര മണിക്കൂറിലേറെ നീണ്ട വാദങ്ങൾക്ക് ഒടുവിൽ ഇടക്കാല ജാമ്യം എന്ന തീരുമാനമെത്തി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ അ​ടി​മാ​ലി കാ​ഞ്ഞി​ര​വേ​ലി മു​ണ്ടോ​ൻ രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര​(74)യുടെ മൃതദേഹവുമായി ബന്ധുക്കളും കോൺഗ്രസ് നേതാക്കളും റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധം നടത്തിയിരുന്നു​. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നിന്ന് മൃ​ത​ദേ​ഹം എടുത്ത് ന​ഗ​ര​ത്തി​ൽ എത്തിച്ചായിരുന്നു പ്ര​തി​ഷേ​ധം. തുടർന്ന് ​മൃ​ത​ദേ​ഹം കി​ട​ത്തി​യ സ്​​െ​ട്ര​​ച്ച​ർ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത്​ റോ​ഡി​ലൂ​ടെ വ​ലി​ച്ച്​ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി വീണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - Interim bail for Mathew Kuzhalnathan MLA and DCC President Mohammad Shias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.