തിരുവനന്തപുരം: അനധികൃത അന്തർസംസ്ഥാന സർവിസുകൾക്കെതിരെ പരിശോധന ശക്തമായതോ ടെ സംസ്ഥാനത്ത് വിവിധ നഗരങ്ങളിൽനിന്ന് പുറപ്പെടുന്ന ബസുകളുടെ എണ്ണം മൂന്നിലൊന്ന ായി കുറഞ്ഞു. െപർമിറ്റ് വ്യവസ്ഥ ലംഘിച്ച ഒാട്ടത്തിൽ ഏത് നിമിഷവും പിടിവീഴാമെന്നതിന ാൽ ഒരുവിഭാഗം സർവിസിൽനിന്ന് പിന്മാറി. സ്വകാര്യവെബ്സൈറ്റ് വഴി ബുക്കിങ്ങും കുറഞ്ഞു.
മറുഭാഗത്ത് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവർ കൂടി. ഏജൻസികളെ നിയന്ത്രിക്കാൻ നടപടി ആരംഭിച്ചതും ബുക്കിങ് കുറച്ചു. 2000 ഒാളം ഏജൻസികളാണ് കേരളത്തിലുള്ളത്. നൂറിൽ താഴെ പേർക്കേ ലൈസൻസുള്ളൂ. ലൈസൻസ് അപേക്ഷ ആർ.ടി.ഒ ഒാഫിസുകളിലെത്തുന്നുണ്ടെങ്കിലും പുതുക്കിയ മാനദണ്ഡപ്രകാരം അപേക്ഷിക്കാൻ നിർദേശിച്ച് മടക്കുകയാണ്. നിലവിൽ ലൈസൻസുള്ളവർക്കും പുതിയ മാനദണ്ഡത്തിൽ അപേക്ഷ നൽകണം.
കെ.എസ്.ആർ.ടി.സി സ്വകാര്യബസ് വാടകക്കെടുത്ത് കോൺട്രാക്ട് കാര്യേജ് സർവിസിന് തത്ത്വത്തിൽ തീരുമാനിച്ചെങ്കിലും വ്യാഴാഴ്ച അന്തിമ രൂപരേഖയാകും. നിലവിൽ പത്തോളം വാടക സ്കാനിയകൾ ഒാടുന്നുണ്ട്. ഇവക്ക് നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ വാടകക്ക് കേരളത്തിൽ നിന്നുള്ള ബസുകളാണ് വാടകക്കെടുക്കുക. അടുത്തമാസം കെ.എസ്.ആർ.ടി.സിയുടെ കോൺട്രാക്റ്റ് കാര്യേജ് ബസുകൾ നിരത്തിലിറക്കും.
ഇവക്ക് ബുക്കിങ് ഏജൻസികൾ തുടങ്ങുന്നതിന് കെ.എസ്.ആർ.ടി.സി എൽ.എ.പി.ടി ലൈസൻസെടുക്കും. അടിസ്ഥാനസൗകര്യങ്ങളുള്ളതിനാൽ ബുക്കിങ് ഏജൻസി ലൈസൻസിന് തടസ്സമുണ്ടാകില്ല. ബംഗളൂരുവിലേക്ക് തിരുവനന്തപുരമടക്കം പ്രധാന േകന്ദ്രങ്ങളിൽ നിന്ന് ‘എൻഡ് ടു എൻഡ്’ സർവിസ് നടത്തിയാൽ ലാഭകരമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ സ്വകാര്യബസുകൾ വിട്ടുനിന്നാലും യാത്രാക്ലേശം ഒഴിവാക്കാം. 18 ഒാളം അന്തർസംസ്ഥാന പെർമിറ്റുകളിൽ ബസുകളില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സിക്ക് സർവിസ് നടത്താനാകുന്നില്ല. ഇൗ പരിമിതി പരിഹരിക്കുന്നതിന് മാനേജ്മെൻറും നടപടി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.