കോട്ടയം: െഎ.പി.എസ് അസോസിയേഷൻ യോഗം വിളിച്ചുചേർക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡി.ജി.പി എ. ഹേമചന്ദ്രൻ. അസോസിയേഷന് പ്രസിഡൻറ് പദവിയില്ലെന്നും ജനറൽ ബോഡി ചേരുേമ്പാൾ സീനിയർ അംഗം അധ്യക്ഷത വഹിക്കുകയാണ് നടപടിക്രമമെന്നും മുൻ യോഗത്തിൽ അധ്യക്ഷസ്ഥാനം വഹിച്ച ഹേമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
അധ്യക്ഷത വഹിക്കുന്ന വ്യക്തിക്ക് പരിമിത റോൾ മാത്രമാണുള്ളത്. അതിനാൽ വിഷയത്തിൽ ഇടപെട്ടിട്ടില്ല. അതേസമയം, അസോസിയേഷനിലെ ഭിന്നത പരിഹരിക്കാൻ ഉന്നതതലത്തിൽ തിരക്കിട്ട നീക്കവും ആരംഭിച്ചിട്ടുണ്ട്. പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇതിനുള്ള ചർച്ചകളും സജീവമാണ്.
സംഘടനയിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ആഭ്യന്തര വകുപ്പും കർശന നിർദേശം നൽകി. ഇതേ തുടർന്നാണ് ഡി.ജി.പിയുെട ഇടപെടൽ. സംഘടനയിലെ ചേരിതിരിവിൽ സീനിയർ അംഗങ്ങളും അതൃപ്യിലാണ്. കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളിൽ പലരും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പൊലീസിനെതിരെ വിവാദം തുടർക്കഥയാവുന്ന സാഹചര്യത്തിൽ പുതിയ സംഭവം നാണക്കേടുണ്ടാക്കിയെന്നാണ് പ്രബലവിഭാഗത്തിെൻറ വിലയിരുത്തൽ.
ക്യാമ്പ് േഫാളോവേഴ്സടക്കം െഎ.പി.എസ് ഉദ്യോഗസഥരെ ചളിവാരിയെറിയുേമ്പാൾ അസോസിയേഷനിലെ ഭിന്നത കൂടുതൽ നാണക്കേടിന് വഴിയൊരുക്കിയെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, യോഗം വിളിച്ചുചേർക്കണമെന്ന ഉറച്ചനിലപാടിലാണ് തച്ചങ്കരി വിഭാഗം. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുേമ്പാഴും ഒരുവിഭാഗം വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.