കൊച്ചി: ഇരുമ്പനത്തെ െഎ.ഒ.സി പ്ലാൻറിൽ ഒരു വിഭാഗം ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായി. തെക്കൻ ജില്ലകളിലെ പമ്പുകളില്‍ 20 ശതമാനവും പൂട്ടിയതോടെ സമരം ജനങ്ങളെയും ബാധിച്ചു തുടങ്ങി. ലേബര്‍ കമീഷണറും കലക്ടറുമടക്കമുള്ള ഉദ്യോഗസ്ഥര്‍ സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉടന്‍ മറ്റ് ചര്‍ച്ചകള്‍ക്കില്ലെന്ന് ഐ.ഒ.സി അറിയിച്ചതോടെ സമരം അവസാനിക്കാനുള്ള സാധ്യതകളും മങ്ങി. പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐ.ഒ.സി ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ഒ.സിയില്‍നിന്ന് കരാറെടുത്ത് പമ്പുകളില്‍ ഇന്ധനമെത്തിക്കുന്ന 400ലധികം ടാങ്കറുകളിലെ എണ്ണൂറിലധികം തൊഴിലാളികളാണ് പണിമുടക്കുന്നത്. ഞായറാഴ്ച പൊലീസ് സംരക്ഷണത്തിൽ ചില പമ്പുകളിൽ ഇന്ധനം നിറച്ചെങ്കിലും വൈകീേട്ടാടെ കാലിയായി. പമ്പുടമകളുടെ കണ്‍സോർട്യത്തിന് ടെൻഡര്‍ നല്‍കിയത് കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ചാണ്. ഇതില്‍ പ്രതിഷേധിച്ച് മറ്റ് ടാങ്കര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചത് അന്യായമാണെന്ന് ഐ.ഒ.സി പറയുന്നു. ഒക്ടോബർ 31നാണ് ട്രക്ക് ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.