തൊടുപുഴ: ഐ.എസ് ബന്ധത്തിന്‍െറ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബ്ഹാനി ഹാജാ മൊയ്തീനെ (31) തൊടുപുഴയിലെ തറവാട്ടുവീട്ടിലത്തെിച്ച് തെളിവെടുത്തു. കൊച്ചിയില്‍നിന്ന് എന്‍.ഐ.എ എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഞായറാഴ്ച രാവിലെ 11ഓടെയാണ് സുബ്ഹാനിയെ തൊടുപുഴയില്‍ എത്തിച്ചത്.
ആദ്യം സുബ്ഹാനിയുടെ ബന്ധുവിന്‍െറ വ്യാപാരസ്ഥാപനത്തിലായിരുന്നു തെളിവെടുപ്പ്. പിന്നീട് വീട്ടിലത്തെി വീടിനു സമീപം വാഹനം പാര്‍ക്ക് ചെയ്ത് ഉള്ളില്‍ സുബ്ഹാനിയെ ഇരുത്തിയ ശേഷം എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് കയറി. ഇയാളുടെ രണ്ട് സഹോദരങ്ങളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. സുബ്ഹാനിയുടെ സുഹൃത്തുക്കള്‍, വീടുമായുള്ള ബന്ധം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മൂന്നരവര്‍ഷമായി സുബ്ഹാനിയുമായി ഒരു ബന്ധവുമില്ളെന്ന് സഹോദരങ്ങള്‍ അറിയിച്ചു.
സുബ്ഹാനി ഉപയോഗിച്ചിരുന്ന മുറി പരിശോധിച്ച സംഘം ചില രേഖകളും വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. സുബ്ഹാനിയുടെ മൊഴിയെടുക്കുകയും ഇയാളുടെ സാന്നിധ്യത്തില്‍ മഹ്സര്‍ തയാറാക്കുകയും ചെയ്തു. ബന്ധുവിന്‍െറ വ്യാപാര സ്ഥാപനത്തിലും വീട്ടിലുമായി തെളിവെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടു. ഇതിനിടെ ബി.ജെ.പി, ആര്‍.എസ്.എസ്, എ.ബി.വി.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി ആദ്യം സുബ്ഹാനിയെയും പിന്നീട് ഇയാളെ കയറ്റിയ വാഹനവും തടയാന്‍ ശ്രമിച്ചു. ഈ സമയം സ്ഥലത്ത് പൊലീസ് കുറവായിരുന്നു.
തെളിവെടുപ്പിന് പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ളെന്ന് ആക്ഷേപമുണ്ട്. അതേസമയം, തെളിവെടുപ്പിന് തൊടുപുഴയിലത്തെുന്നതിനെക്കുറിച്ചോ സുരക്ഷ ഏര്‍പ്പെടുത്തേണ്ടതിനെക്കുറിച്ചോ എന്‍.ഐ.എ സംഘം മുന്‍കൂട്ടി അറിയിച്ചില്ളെന്നാണ് തൊടുപുഴ പൊലീസ് വിശദീകരണം. ഉച്ചക്ക് 12.30ഓടെ എന്‍.ഐ.എ സംഘം സുബ്ഹാനിയുമായി കൊച്ചിയിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.