കോഴിക്കോട്​ കോർപറേഷനിൽ രണ്ടിടത്ത്​ പോസ്​റ്റൽ ബാലറ്റുകളിൽ കൃത്രിമം നടന്നുവെന്ന്​ ആരോപണം

കോഴിക്കോട്​: കോഴിക്കോട്​ കോർപറേഷനിലെ രണ്ട്​ വാർഡുകളിലെ പോസ്​റ്റൽ വോട്ടുകളിൽ കൃത്രിമം നടന്നുവെന്ന്​ ആരോപണം. ഇതുമൂലം ഈ രണ്ട്​ വാർഡുകളിലേയും ഫലപ്രഖ്യാപനം വൈകി. ചെറുവണ്ണൂർ വെസ്​റ്റ്​, നടക്കാവ്​ വാർഡുകളിലാണ്​ ഫലപ്രഖ്യാപനം വൈകിയത്​.

നടക്കാവിൽ യു.ഡി.എഫിലെ അൽഫോൻസ മാത്യുവും എൽ.ഡി.എഫിലെ നസീമ ഷാനവാസും തമ്മിലായിരുന്ന മൽസരം. അൽഫോൻസ ആറ്​ വോട്ടിന്​ ജയിച്ചുവെന്ന പ്രഖ്യാപനം നടത്താനൊരുങ്ങവെ നിരസിച്ച 15 പോസ്​റ്റൽ വോട്ടുകൾ എണ്ണണമെന്ന്​ നസീമ ഷാനവാസിൻെറ ഏജൻറ്​ ആവശ്യപ്പെട്ടു. പോസ്​റ്റൽ ബാലറ്റുകൾ നേരത്തെ ആരോ ത​ുറന്നിട്ടുണ്ടെന്നും ആരോപണമുന്നയിച്ചുവെങ്കിലും ഇത്​ അംഗീകരിക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ തയാറായില്ല.

എൽ.ഡി.എഫ്​ സ്ഥാനാർഥി രണ്ട്​ വോട്ടിന്​ ജയിച്ച ചെറുവണ്ണൂരിലും കൃത്രിമം നടന്നുവെന്നാണ്​ ആരോപണം. വോട്ടിങ്​ യന്ത്രത്തിലെ വോട്ടുകൾ എണ്ണിയപ്പോൾ വെൽഫെയർ പാർട്ടി സ്ഥാനാർഥി എം.എ ഖയ്യൂം മുന്നിട്ട്​ നിന്നു. എണ്ണാനുള്ള പോസ്​റ്റൽ വോട്ടുകളിൽ ഭൂരിപക്ഷവും വെൽഫെയർ പാർട്ടി പ്രവർത്തകരുടെ പോസ്​റ്റൽ വോട്ടാണെന്നും വിജയം സുനിശ്​ചിതമാണെന്നുമായിരുന്നു ഖയ്യുമിൻെറ പ്രതികരണം പുറത്തു വന്നു.

എന്നാൽ പോസ്​റ്റൽ ബാലറ്റ്​ എണ്ണിയപ്പോൾ അഞ്ചെണ്ണം മാത്രമാണ്​ ഖയ്യുമിന്​ അനുകൂലമായി ഉണ്ടായിരുന്നത്​. ഇതോടെ സി.പി.എമ്മിലെ പി.സി രാജൻ രണ്ട്​ വോട്ടിന്​ മുന്നിലെത്തി. നേരത്തെ അറിയിച്ചതിലും കൂടുതൽ പോസ്​റ്റൽ വോട്ടുകൾ എണ്ണാൻ കൊണ്ടു വന്നപ്പോൾ ഉണ്ടായിരുന്നുവെന്നാണ്​ വെൽഫെയർ പാർട്ടിയുടെ പ്രധാന ആരോപണം. 

Tags:    
News Summary - It is alleged that postal ballots were falsified in two places in Kozhikode Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.