ഖത്തറിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട പ്രവാസിക്കായുള്ള കുടുംബത്തിന്‍റെ കാത്തിരിപ്പ് ഏഴാം വർഷത്തിലേക്ക്. ഭാര്യയും രണ്ടു മൂന്ന് മക്കളും ഉമ്മയുമടങ്ങുന്ന കുടുംബം പ്രിയപ്പെട്ടവനു വേണ്ടി ഏതു വാതിലിൽ മുട്ടണമെന്നറിയാതെ കുഴങ്ങുകയാണ്. കരിപ്പൂരിൽ വിമാനമിറങ്ങിയതായി പിന്നീട് അറിഞ്ഞെങ്കിലും മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
വടകര ചോറോട് പുഞ്ചിരി മില്ലിന് സമീപം പറമ്പത്ത് ജാഫര്‍ (49) ഫ്രീ വിസയിലാണ് ഖത്തറിലേക്ക് പോയത്. പിന്നീട് ജോലി നഷ്ടപ്പെടുകയും വിസ കാലാവധി അവസാനിക്കുകയും ചെയ്തതോടെ 2014 ൽ ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റി അയച്ചതാണ്. 2014 ജൂൺ 14ന് ഖത്തർ എയർവേയ്സിൽ നാട്ടിലേക്ക് പോന്ന യാത്രക്കാരുടെ പട്ടികയിൽ ജാഫറിന്‍റെ പേരുണ്ട്. എന്നാൽ, കരിപ്പുരിലേക്ക് ജാഫറിനെ കയറ്റി അയച്ചതിന് ശേഷം ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങളൊന്നുമില്ല.
തയ്യുള്ളതില്‍ സമീറയാണ് ജാഫറിന്‍റെ ഭാര്യ. ഇളയ മകളെ ഗർഭം ധരിച്ചിരിക്കുേമ്പാഴാണ് ജാഫർ വിദേശത്തേക്ക് ജോലിക്കായി പോയത്. വിദേശത്തു നിന്ന് കൃത്യമായി ഫോണിൽ വിളിച്ചിരുന്ന ജാഫർ, വിസ കാലവാധി അവസാനിച്ച ് ഖത്തർ അധികൃതരുടെ പിടിയിലായ ശേഷം പിന്നീട് കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. പിടിയിലാകുമെന്നും ശേഷം നാട്ടിലേക്ക് കയറ്റിഅയക്കുമെന്നുമൊക്കെ ഭാര്യയോട് ജാഫർ നേരത്തെ പറഞ്ഞിരുന്നു.
പിന്നീടുള്ള അേന്വഷണത്തിൽ ജാഫർ കരിപ്പൂരിൽ വിമാനമിറങ്ങിയതായി അറിഞ്ഞു. എന്നാൽ, അതിന് ശേഷം അദ്ദേഹം എങ്ങോട്ട് പോയി എന്നതിനെ സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല.
ജാഫറിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബം. വടകര എസ്.ഐ. യുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. സാമുഹിക മാധ്യമങ്ങളിലൂടെയും മറ്റും ഈ വിവരങ്ങൾ പങ്കുവെച്ചാൽ ജാഫറിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ് കുടുംബത്തിനുള്ളത്. ഗൾഫിലെ സന്നദ്ധ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി ജാഫറിനെ കണ്ടെത്താൻ സഹായിക്കാൻ ആവശ്യെപ്പട്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.