കൊച്ചി: ദുരന്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ദുരന്തനിവാരണ നിയമ പ്രകാരം ശിക്ഷാർഹമായ കുറ്റം. കളവാണെന്ന് അറിഞ്ഞുകൊണ്ട് സർക്കാറിെൻറയോ ബന്ധപ്പെട്ട അതോറിറ്റികളുടെയോ ആനുകൂല്യങ്ങൾക്ക് തെറ്റായ അവകാശവാദം ഉന്നയിക്കുന്നത് നിയമത്തിലെ സെക്ഷൻ-52 പ്രകാരമാണ് കുറ്റകൃത്യമാകുന്നത്. രണ്ടുവർഷം വെര തടവും പിഴയുമാണ് ശിക്ഷ.
ദുരന്ത നിവാരണത്തിന് വിവിധ നടപടികൾ നിർദേശിക്കുന്ന 2005ലെ ദുരന്ത നിവാരണ നിയമത്തിൽ (ദ ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട്-2005) തന്നെയാണ് അനർഹർ ആനുകൂല്യത്തിന് ശ്രമം നടത്തുന്നതടക്കം നിയമത്തിെൻറ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന ശിക്ഷാനടപടികളും പരാമർശിക്കുന്നത്.
പൗരെൻറ ജീവനും സ്വത്തിനും സംരക്ഷണം നൽകലാണ് ദുരന്തനിവാരണ നിയമത്തിെൻറ ലക്ഷ്യം. ദേശീയ, സംസ്ഥാന, ജില്ല ദുരന്തനിവാരണ അതോറിറ്റികളുടെ നിർദേശപ്രകാരം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽനിന്ന് തടയുന്നതും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയോ ദുരന്തനിവാരണ അതോറിറ്റികളുടെയോ നിർദേശങ്ങൾ നടപ്പാക്കാതിരിക്കുന്നതും സെക്ഷൻ-51 പ്രകാരം കുറ്റകരമാണ്. രണ്ടിനും ഒരു വർഷംവരെ തടവും പിഴയുമാണ് ശിക്ഷ. ഇൗ കുറ്റകൃത്യങ്ങൾ ജീവാപായത്തിന് കാരണമായിട്ടുണ്ടെങ്കിൽ തടവുശിക്ഷയുടെ കാലാവധി രണ്ടുവർഷം വരെയാകും.
ദുരന്തത്തിനിടെ സംരക്ഷിക്കാനും മറ്റുമായി ആരെങ്കിലും ഏൽപിച്ചിട്ടുള്ള പണമോ വസ്തുവകകളോ സ്വന്തം കാര്യലാഭത്തിന് ഉപയോഗിക്കുന്നതും ഇങ്ങനെ ദുരുപയോഗം നടത്താൻ മറ്റാർക്കെങ്കിലും അവസരമൊരുക്കി നൽകുന്നതും സെക്ഷൻ-53 പ്രകാരം രണ്ടു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജനങ്ങളിൽ ഭീതിയും ആശങ്കയും പരത്തുന്നവിധം ദുരന്തം സംബന്ധിച്ച് അനാവശ്യ മുന്നറിയിപ്പുകളോ തെറ്റായ അപായ സൂചനകളോ പ്രചരിപ്പിക്കുന്നത് സെക്ഷൻ-54 പ്രകാരം ഒരുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സർക്കാറിനു കീഴിലെ ഏതെങ്കിലും വകുപ്പിെൻറ ഭാഗത്തുനിന്ന് കുറ്റകൃത്യങ്ങളുണ്ടായാൽ തെൻറ അറിേവാടെയല്ല കുറ്റകൃത്യം നടന്നതെന്ന് തെളിയിക്കാനാവാത്തപക്ഷം വകുപ്പ് മേധാവി വിചാരണ നടപടി നേരിടേണ്ടിവരും. മേധാവി അറിയാതെ മേറ്റതെങ്കിലും ഉദ്യോഗസ്ഥെൻറ അറിവോടെയാണ് കുറ്റകൃത്യം നടന്നതെങ്കിൽ ആ ഉദ്യോഗസ്ഥനാണ് ശിക്ഷിക്കപ്പെടുക. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ചുമതലയിൽനിന്ന് വകുപ്പ് മേധാവിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വിട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന് ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാം.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ഉത്തരവുകൾ ലംഘിക്കുന്നവർക്കും ഒരു വർഷം വരെ തടവുശിക്ഷയാണ് നിയമത്തിൽ പ്രതിപാദിക്കുന്നത്. കമ്പനിയുടെയോ കോർപറേറ്റ് ഒാഫിസുകളുടെയോ ഭാഗത്ത് നിന്നുണ്ടാവുന്ന തെറ്റുകൾക്ക് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ കുറ്റവാളിയാകും. ഡയറക്ടർ, മാനേജർ, സെക്രട്ടറി തുടങ്ങിയവർക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുള്ളപക്ഷം അവരും പ്രതികളാവും. സർക്കാർ ജീവനക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സർക്കാറിെൻറ അനുമതിയില്ലാതെ പ്രോസിക്യൂഷൻ നടപടികൾ പാടില്ലെന്ന വ്യവസ്ഥ ഇക്കാര്യത്തിലും ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.