തിരുവനന്തപുരം: സ്വർണക്കടത്തിൽ പുകമറ വരുത്തി സർക്കാറിെനതിരായി അന്വേഷണം തിരിച്ചുവിടാനാണ് ദേശീയ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബി.ജെ.പിയുടെ രാഷ്ട്രീയനീക്കമാണിത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണം അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. സ്വർണം ആര് അയച്ചു എന്നതിന് ആറുമാസമായിട്ടും ഒരു തുമ്പുമില്ല. ഡിപ്ലോമാറ്റിക് ബാഗേജിലാണ് വന്നത്. അവരെ ആരെയും ചോദ്യം ചെയ്തിട്ടില്ല. കാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന പരിധിയിൽപെട്ട കാര്യമല്ലാത്തതിനാലാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാൽ കേന്ദ്ര ഏജൻസികൾക്ക് കൊള്ളരുതായ്മ കാണിക്കാം എന്നില്ല. ഇൗ അന്വേഷണം മേയ് വരെ നീളും. സ്വർണം അയച്ചവരെ ചോദ്യം ചെയ്യാൻ പറ്റിയിട്ടില്ല.
േകാൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയുെണ്ടന്നത് ശരിയാണ്. കേന്ദ്ര വിദേശ, ആഭ്യന്തരവകുപ്പുകൾ തീരുമാനിച്ചാൽ അനുവാദം വാങ്ങിത്തന്നെ ചെയ്യാം. അതിനുള്ള അനുവാദം പോലും എൻ.െഎ.എക്ക് നൽകിയിട്ടില്ല. എന്നിട്ടും ഇതിൽ രാഷ്ട്രീയമില്ല എന്ന് പറയണമെങ്കിൽ കണ്ണ് പൊട്ടിയിരിക്കണം. എന്തൊക്കെ കുഴപ്പം സർക്കാറിെനതിരായി ഉണ്ടാക്കാൻ പറ്റുേമാ അതിന് അവർ ശ്രമിക്കും. അത് അവരുടെ ജോലിയാണ്. അതുകൊണ്ടൊന്നും ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. എം. ശിവശങ്കറിനെയും സി.പി.എം സെക്രട്ടറിയുടെ മകനെയും ചോദ്യം ചെയ്തതു സംബന്ധിച്ച് അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി വി. മുരളീധരനെ ഇക്കാര്യത്തിൽ സംശയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ആരെയും വ്യക്തിപരമായി സംശയിക്കുന്നില്ലെന്നും ഒരു സഹമന്ത്രിയുടെ റോൾ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു മറുപടി. ദേശീയ ഏജൻസിക്ക് എത്ര മന്ത്രിമാരെ വേണമെങ്കിലും ചോദ്യം ചെയ്യാം. നടക്കുന്നത് ഖുർആൻ വിരുദ്ധ സമരമാണെന്ന് സി.പി.എം ആക്ഷേപിച്ചിട്ടില്ല. മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. ഖുർആൻ കൊണ്ടുവരുന്നത് ഇത്ര വലിയ കുഴപ്പമാണോ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ചോദിച്ചത്. പ്രതിച്ഛായ ജനങ്ങളുടെ മനസ്സിലുള്ള ധാരണയാണ്. ആരോപണങ്ങൾകൊണ്ട് പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല - അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.