കുറ്റിപ്പുറം: രമേശ് ചെന്നിത്തലയുടെ മകനെതിരായ നിലപാടിൽ ആരുടെയും പിന്തുണയാവശ് യമില്ലെന്നും തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ ആരോപണങ്ങൾ കെട്ടടങ്ങുമെന്നും മന്ത്രി കെ. ടി. ജലീൽ. ഞാൻ പഴയ യു.ഡി.എഫുകാരനാണ്.
യു.ഡി.എഫിൽനിന്ന് വന്നതിനാൽ ആ കറ ഇപ്പോഴും ദേഹത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണത്തിന് മറുആരോപണമുന്നയിക്കുന്നത് യു.ഡി.എഫ് ശൈലിയാണെന്ന കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനയോട് പരോക്ഷ പ്രതികരണം നടത്തുകയായിരുന്നു മന്ത്രി. പഴയ മുസ്ലിം ലീഗുകാരനായ തന്നിൽ യു.ഡി.എഫ് സംസ്കാരമുണ്ടായിരിക്കും.
ചെന്നിത്തലയുടെ മകനെക്കുറിച്ച് പ്രത്യാരോപണമല്ല, മറിച്ച് വസ്തുതാപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. രാഷ്ട്രീയം കുടുംബത്തിലേക്ക് വലിച്ചിഴച്ചതിൽ വിമർശനമുന്നയിക്കുന്നവർ തെൻറ ഭാര്യയെക്കുറിച്ച് ആരോപണമുന്നയിച്ചത് മറന്നുപോയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തു നിന്നുള്ള പിന്തുണ കുറഞ്ഞുവരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മുമ്പും ഈ കേസിലും ആരുടെയും പിന്തുണയുണ്ടായിട്ടില്ലെന്ന് മന്ത്രി മറുപടി നൽകി. സർവകലാശാലകളിൽ അദാലത്ത് നടത്താൻ പാടില്ലെന്നു പറയുന്നത് ശരിയാണെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ വിദ്യാഭ്യാസ മന്ത്രിയും അദാലത്ത് നടത്തിയിട്ടുണ്ട്.
സർവകലാശാലകളിൽ അദാലത്തിന് നേതൃത്വം നൽകുക മാത്രമാണ് ചെയ്തത്. തുടർപ്രവർത്തനങ്ങളിലൊന്നും ഒരിടപെടലും നടത്തിയിട്ടില്ല. മോഡറേഷൻ തീരുമാനിച്ചതിലൊന്നും ഞാൻ പങ്കാളിയല്ല. അതിലൊന്നും ഒരുത്തരവാദിത്തവും എനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.