കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ സംഘ്പരിവാറിെൻറ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതിനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് നിലപാട് സംഘ്പരിവാറിനെ ശക്തിപ്പെടുത്തുന്നതും കോൺഗ്രസിെൻറ തകര്‍ച്ചയിലേക്ക് നയിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.
രാജ്യത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. അതിനെ ചെറുത്തുതോല്പിക്കാന് ബാധ്യതയുള്ള പ്രതിപക്ഷ കക്ഷിയാണ് കോണ്‍ഗ്രസ്. പക്ഷേ, കോണ്‍ഗ്രസ് നേതാക്കള്‍ മൃദുഹിന്ദുത്വവാദങ്ങളുയര്ത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ബാബരി ഭൂമിയില്‍തന്നെ ക്ഷേത്രമുയര്ത്തുന്നത് ഇന്ത്യയുടെ മതനിരപേക്ഷമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. അധികാരബലത്തില്‍ സ്വന്തം അജണ്ട നടപ്പാക്കുകയാണ് സംഘ്പരിവാര്‍. അതിന് കീഴ്പ്പെടാതിരിക്കാനുള്ള അവസാന ശ്രമത്തിലാണ് ഇന്ത്യന്‍ ജനത. ഈ സാഹചര്യത്തില്‍ ക്ഷേത്രനിര്‍മാണത്തെ ആശീര്‍വദിക്കലും പിന്തുണക്കലുമാണ് കോണ്‍ഗ്രസ് നിലപാടെങ്കില്‍ അതിെൻറ അസ്തിത്വത്തിന് പ്രസക്തിയെന്താണുള്ളതെന്നും അബ്ദുല്‍ അസീസ് ചോദിച്ചു. ഫാഷിസത്തോടും ഹിന്ദുത്വത്തോടുമുള്ള ജനങ്ങളുടെ കടുത്ത വിയോജിപ്പാണ് കേരളത്തിലടക്കം, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കാന്‍ ആ പാര്‍ട്ടിയെ സഹായിച്ചത്.
ആ പിന്തുണയെ തിരിഞ്ഞുകൊത്തുന്ന നിലപാടാണ് പ്രിയങ്ക ഗാന്ധിയടക്കമുള്ളവര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുനടക്കുന്ന മൃദുഹിന്ദുത്വ രാഷ്ട്രീയം വിവേകശൂന്യവും ആത്മഹത്യപരവുമാണെന്നും ജമാഅത്ത് അമീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.