യു.പിയിൽ കന്യാസ്ത്രീകൾക്കു നേരെയുണ്ടായ അക്രമം അപലപനീയം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ഉത്തർപ്രദേശിൽ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ പിന്തുടർന്ന് ആക്രമിച്ച സംഘ്പരിവാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. അക്രമികളെ സംരക്ഷിക്കുന്ന സ്വഭാവത്തിൽ യു.പി പോലിസിെൻറ ഭാഗത്തു നിന്നുണ്ടായ നടപടിയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘ്പരിവാർ മതന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന വംശീയ വിദ്വേഷ പ്രചാരണവും ആക്രമണവും തുടരുകയാണ്. മതം പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകിയിരിക്കെ, ആചാരപ്രകാരമുള്ള വസ്ത്രം അഴിപ്പിച്ച പോലിസ് നടപടി ശക്തമായ പ്രതിഷേധമർഹിക്കുന്നു.

സംഘ്പരിവാർ കാലത്ത് രാജ്യത്തിെൻറ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് ന്യൂനപക്ഷ, ദലിത് പിന്നാക്ക വിഭാഗങ്ങളും മത നിരപേക്ഷ കക്ഷികളും ഒന്നിച്ചണിനിരക്കേണ്ട അനിവാര്യത ഓർമിപ്പിക്കുകയാണ് ഈ സംഭവവമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 19നാ​ണ് തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​െൻറ ഡ​ൽ​ഹി പ്രോ​വി​ൻ​സി​ലെ മലയാളിയടക്കം നാ​ല് സ​ന്യാ​സി​നി​മാ​ർ​ സംഘ്പരിവാർ അതിക്രമത്തിനിരയായത്. ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​ഡി​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കിടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വെച്ചായിരുന്നു സംഭവം. ക​ന്യാ​സ്​​ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന ബ​ജ്റം​ഗ്​​ദ​ളു​കാ​രാണ് അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഇവരിൽനി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ക​ന്യാ​സ്​​ത്രീ​ക​ൾ​ക്ക്​ സ​ഭാ​വ​സ്​​ത്രം മാ​േ​റ​ണ്ടി വ​ന്നു. സ​ന്യാ​സാ​ർ​ഥി​നി​മാ​രാ​യ ര​ണ്ടു​പേ​രെ മ​തം മാ​റ്റാ​ൻ കൊ​ണ്ടുപോകുകയായിരുന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ജ​ന്മ​നാ ക്രൈ​സ്ത​വ​രാ​ണ് എ​ന്ന് പറഞ്ഞെങ്കിലും ആധാർ അടക്കം രേഖകൾ കാണിച്ചെങ്കിലും പൊലീസ് അടക്കമുള്ളവർ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല.

കന്യാസ്​ത്രീകൾക്കെതിരെ, വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐ.ജിയെയും ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് കൂടുതൽ അതിക്രമത്തിനിരയാകാ​തെ രക്ഷപ്പെട്ടത്​.

Tags:    
News Summary - Jamaat-e-Islami statement about Nuns Attack in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.