മതമേലധ്യക്ഷൻമാർ കലാപാന്തരീക്ഷം സൃഷ്ടിക്കരുത് -ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്​

ആലുവ: മത സൗഹാർദ്ദത്തിൻെറയും പരസ്പര സഹകരണത്തിൻെറയും വിളനിലമായ കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കുന്ന വിധത്തിലുള്ളതും വസ്തുതാ വിരുദ്ധവുമായ പ്രസ്താവനകളിറക്കി മതമേലധ്യക്ഷൻമാർ കലാപാന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്​ സംസ്‌ഥാന സമിതി ആവശ്യപ്പെട്ടു. പാല ബിഷപ്പ് നടത്തിയ പ്രസ്താവന യാഥാർത്ഥ്യത്തോട് ഒരു നിലക്കും യോജിക്കാത്തതും ബോധപൂർവം മുസ്‌ലിം സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യം വെച്ചുള്ളതുമാണ്.

ബിഷപ്പിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്‌ഥാനങ്ങളിലിരിക്കുന്നവരിൽനിന്നും ഇത്തരം പരാമർശങ്ങളുണ്ടായത് അത്യന്തം ആശങ്കാജനകമാണ്. കേരളീയ സമൂഹത്തിൻെറ സമാധാന അന്തരീക്ഷത്തിന് കനത്ത ആഘാതമേൽപിച്ച, തികച്ചും ഹാനികരമായ ഈ പ്രസ്താവന എത്രയും വേഗം പിൻവലിച്ച് അദ്ദേഹം സമൂഹത്തോട് മാപ്പ് പറയണമെന്ന് ആലുവയിൽ കൂടിയ സംസ്‌ഥാന കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ സംസ്‌ഥാന ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി ആവശ്യപ്പെട്ടു.

സംസ്‌ഥാന അധ്യക്ഷൻ പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അധ്യക്ഷത വഹിച്ചു. കൗൺസിൽ വൈസ് പ്രസിഡൻറ് അബ്ദുശുകൂർ ഖാസിമി ഉദ്ഘാടനം ചെയ്തു. ടി.എ. അബ്ദുൽ ഗഫാർ കൗസരി എടത്തല, അബ്ദുൽ വഹാബ് മസാഹിരി കൊല്ലം, സയ്യിദ് ഹാഷി അൽ ഹദ്ദാദ് മലപ്പുറം, അബ്ബാസ് ഖാസിമി പാലക്കാട്, യൂസുഫ് കൗസരി തൃശൂർ, ഡോ. ഖാസിമുൽ ഖാസിമി കോഴിക്കോട്, അഷ്റഫ് അലി കൗസരി തിരുവനന്തപുരം, ഷറഫുദീൻ അസ്‌ലമി ആലപ്പുഴ, ഇംദാദുല്ലാഹ് മൗലവി ഇടുക്കി, നാസറുദ്ദീൻ കൗസരി കോട്ടയം, അബ്ദുസത്താർ മൗലവി എറണാകുളം, മുഫ്തി താരിഖ് ഖാസിമി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Jamiat Ulema-e-Hind about pala bishop statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.