ജാനകിക്കാട് കൂട്ടബലാത്സംഗം: രണ്ടാം പ്രതിക്ക് 30 വർഷം തടവ്, മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

നാദാപുരം: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് നാദാപുരം പോക്സോ കോടതി ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ഷിബുവിന് 30 വർഷം തടവും ഒന്ന്, മൂന്ന്, നാല് പ്രതികൾക്ക് ജീവപര്യന്തം തടവുംശിക്ഷയാണ് വിധിച്ചത്. മരുതോങ്കര സ്വദേശികളായ അക്ഷയ്, സായൂജ്, രാഹുൽ എന്നിവരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചവർ.

2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. 17 കാരിയെ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്നു കൊടുത്ത് മയക്കി പീഡിപ്പിച്ചുവെന്നാണ് കേസ്. കൃത്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസ് സമർപ്പിച്ച സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അംഗീകരിച്ചാണ് കോടതിയുടെ വിധി.

പെൺകുട്ടിയെ ഒന്നാം പ്രതി സായൂജ് പ്രണയം നടിച്ച് കുറ്റ്യാടിക്ക് സമീപമുള്ള ജാനകിക്കാടില്‍ ബൈക്കില്‍ കൊണ്ടുവരികയായിരുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേർത്ത് നല്കിയ മയക്കിയശേഷം സായൂജും മറ്റും മൂന്നു പ്രതികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ ജാനകിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ മുമ്പും പീഡിപ്പിച്ചതായി കണ്ടെത്തി. കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റ് ചെയ്ത് അന്വേഷണം നടത്തി. നാദാപുരം എ.സി.പി നിഥിന്‍ രാജ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

Tags:    
News Summary - Janakikkad gang-rape case: Three get life term, Second accused gets 30 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.