ഒരു രാഷ്ട്രീയ കക്ഷി സംഘ് പരിവാറുമായി ധാരണയുണ്ടാക്കിയെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ തെളിവു സഹിതം പറയുേമ്പാൾ അത് ഇല്ലെന്ന് പറയുന്നവർക്ക് അക്കാര്യം സമർഥിക്കാനുള്ള ബാധ്യതയുമുണ്ടെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സി.പി.എം-ബി.െജ.പി 'ഡീൽ' ഉണ്ടെന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകളെ കുറിച്ച് ജിഫ്രി തങ്ങളുടെ പ്രതികരണം.
ബി.ജെ.പിയുമായുള്ള ഡീൽ ആരോപിക്കുന്നവർ രേഖകൾ നിരത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിന്‍റെ പ്രസ്താവനയും വന്നുവെന്ന് തങ്ങൾ ചൂണ്ടികാട്ടി. അപ്പോൾ ഡീൽ ഇല്ലെന്ന് പറയുന്നവർ അക്കാര്യം സമർഥിക്കാനും ബാധ്യസ്ഥരാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.
ഏതെങ്കിലും കക്ഷി മതേതരത്വത്തിന് നിരക്കാത്ത പാർട്ടികളുമായി ഡീലുണ്ടാക്കിയിട്ടുണ്ടോ എന്നറിയില്ലെന്നും അതേക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യൻ വിഭാഗത്തെയും മുസ്ലിം വിഭാഗത്തെയും അകറ്റാനുള്ള ശ്രമം ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്‍റെ യഥാർഥ ചൈതന്യം ഉൾെകാള്ളാത്തവരാണ് തീവ്രപക്ഷക്കാരെന്നും എല്ലാ മതങ്ങളിലും അവർ ചെറുവിഭാഗമാണെന്നും തങ്ങൾ പറഞ്ഞു. ഭൂരിഭാഗം പേരും വർഗീയമായി ചിന്തിക്കുന്നവരല്ല. വർഗീയ ചിന്ത മതങ്ങളുടെ സന്ദേശമല്ലെന്നും തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.