ദോഹ: മുഖാവരണ വിഷയത്തിൽ എം.ഇ.എസിനും ഫസൽ ഗഫൂറിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷ ൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമുദായത്തിലെ പണ്ഡിതരുടെ മേൽ കുതിരകയറുന്നത് എം.ഇ.എസ് നേതാക്കൾ അവസാനിപ്പിക്കണമെ ന്ന് അദ്ദേഹം മീഡിയാ വൺ അഭിമുഖത്തിൽ പറഞ്ഞു.
നിഖാബ് നിരോധനവുമായി ബന്ധപ്പെട്ട പല ചർച്ചകളിലും മറുപടികളില ും എം.ഇ.എസ് നേതാക്കൾ സമുദായത്തിലെ പണ്ഡിതൻമാരെയും നേതാക്കളെയും അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ സമസ്ത ശക്തമായി എതിർക്കും. പരിഹാസങ്ങൾ തുടർന്നാൽ അതിൻെറ തിക്ത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പും പല വിഷയങ്ങളിൽ സമസ്ത നേതാക്കൻമാരെ എം.ഇ.എസ് അവഹേളിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അത് തുടരുന്ന കാഴ്ചയാണിപ്പോൾ. ഇത് അനുവദിച്ച് കൊടുക്കാനാകില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടാൽ സമസ്ത ഇടപെടും. അത് ന്യൂനപക്ഷങ്ങളുടെ പേരിലുള്ള സ്ഥാപനമായാലും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.