വിഴിഞ്ഞം സമരം സഭകളുടെ വിലപേശൽ തന്ത്രമെന്ന് ജോയന്‍റ് ക്രിസ്ത്യൻ കൗൺസിൽ

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ദുരന്തസമാന ജീവിതത്തോട് അനുഭാവപൂർവമായ നിലപാട് സ്വീകരിക്കാതിരുന്ന ലത്തീൻ രൂപതയും മുഴുവൻ കത്തോലിക്ക സഭയും ഇപ്പോൾ അവകാശ സമരങ്ങളുമായി ഇറങ്ങിയിരിക്കുന്നത് സർക്കാറിനോടും അദാനിയോടും വിലപേശൽ നടത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമാണെന്ന് ജോയന്‍റ് ക്രിസ്ത്യൻ കൗൺസിൽ. മത്സ്യത്തൊഴിലാളികളികൾ ഈ കെണിയിൽ വീഴരുതെന്നും കൗൺസിൽ സംസ്ഥാന ജനറൽബോഡി യോഗം അഭിപ്രായപ്പെട്ടു.

ചരിത്രപരമായ കാരണങ്ങൾകൊണ്ട് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംപോയ മത്സ്യത്തൊഴിലാളി സമൂഹങ്ങൾ എന്നും നിരന്തര ചൂഷണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടം എക്കാലവും ആനുപാതികമായ അവകാശങ്ങൾ അസംഘടിതമായ ഈ സമൂഹത്തിന് നിഷേധിച്ചുകൊണ്ടിരിക്കുകയും അവരുടെ ബലഹീനത തൊട്ടറിഞ്ഞ മതനേതൃത്വം സംരക്ഷകരെന്നു നടിച്ച് അവരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയുമാണ്. പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടൻ അധ്യക്ഷത വഹിച്ചു.

മുൻ പ്രസിഡന്‍റ് ലാലൻ തരകൻ, പ്രഫ. പോളികാർപ്പ്, ജേക്കബ് മാത്യു, ജോർജ് കട്ടിക്കാരൻ, ജോസഫ് വെളിവിൽ, അഡ്വ. വർഗീസ് പറമ്പിൽ, ഇ.ആർ. ജോസഫ്, വി.ജെ. പൈലി, ആന്‍റണി മുക്കത്ത്, സ്റ്റാൻലി പൗലോസ്, ലോനൻ ജോയ്, ജോൺ പുളിന്താനം, ജോസ് മേനാച്ചേരി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Joint Christian Council says Vizhinjam strike is bargaining strategy of churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.