ഈ വിധി മാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയം -ജോസ്.കെ മാണി

തിരുവനന്തപുരം: ഈ വിധിമാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയമാണെന്ന് ജോസ്.കെ മാണി. രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷം പങ്കിട്ടത്.

എത്ര വേട്ടയാടിയാലും സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് ഈ വിധി. കേരളാ കോണ്‍ഗ്രസ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരവും രണ്ടില ചിഹ്നവും സംബന്ധിച്ച ബഹുമാനപ്പെട്ട ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിപോലും അംഗീകരിക്കാതിരുന്നവര്‍ സത്യത്തെയാണ് അംഗീകാരിക്കാതിരുന്നതെന്ന് ജോസ് പറഞ്ഞു.

തെരഞ്ഞെടുപ്പിന്‍റെ മുഖത്ത് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരുടേയും, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയും ആദ്യഘട്ട വിജയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റ തീരുമാനം ഹൈകോടതി ശരിവെക്കുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്.

ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​ണ്ടി​ല ചി​ഹ്നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ മ​ര​വി​പ്പി​ച്ചി​രു​ന്നു. ജോ​സ് വി​ഭാ​ഗ​വും ജോ​സ​ഫ് വി​ഭാ​ഗ​വും ര​ണ്ടി​ല ചി​ഹ്നത്തിൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ചിഹ്നം മരവിപ്പിച്ചത്.

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​പി.​ജെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ചെ​ണ്ട​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ടേ​ബി​ള്‍ ഫാ​നും അ​നു​വ​ദി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: പ്രിയപ്പെട്ടവരേ, എത്ര വേട്ടയാടിയാലും സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് ഈ വിധി. കേരളാ കോണ്‍ഗ്രസ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരവും രണ്ടില ചിഹ്നവും സംബന്ധിച്ച ബഹുമാനപ്പെട്ട ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിപോലും അംഗീകരിക്കാതിരുന്നവര്‍ സത്യത്തെയാണ് അംഗീകാരിക്കാതിരുന്നത്.

തിരഞ്ഞെടുപ്പിന്‍റെ മുഖത്ത് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരുടേയും, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയും ആദ്യഘട്ട വിജയം കൂടിയാണിത്. രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തില്‍ ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന എല്ലാവര്‍ക്കും നന്ദി. ഈ വിധിമാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയമാണിത്. അതുനിങ്ങൾക്കേവർക്കുമായി കൂപ്പുകൈകളോടേ സമർപ്പിക്കുന്നു.

Tags:    
News Summary - jose k mani fab post about court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.