എൻ.സി.പി ഇടതുമുന്നണി വിടരുതെന്നാണ് ആഗ്രഹമെന്ന് ജോസ് കെ. മാണി

കോട്ടയം: എൻ.സി.പി അടക്കം ഒരു പാർട്ടിയും ഇടതുമുന്നണി വിടരുതെന്നാണ് ആഗ്രഹമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. എൻ.സി.പിയുമായുള്ള വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇതിലും വലിയ പ്രതിസന്ധികൾ സി.പി.എം നേതൃത്വം നൽകുന്ന മുന്നണി പരിഹരിച്ചിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് ഉറച്ച വിശ്വാസമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചത് രാഷ്ട്രീ ധാർമികത കണക്കിലെടുത്താണ്. യു.ഡി.എഫിൽ ചേർന്ന് പ്രവ‍ർത്തിക്കുമ്പോൾ ലഭിച്ച സ്ഥാനം രാജിവെക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് വൈകിയത് സാങ്കേതിക കാരണങ്ങൾ മൂലമാണ്. പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും ജോസ് കെ മാണി പറഞ്ഞു.

പാലാ സീറ്റിന്‍റെ കാര്യത്തിൽ അടക്കം ചർച്ചകൾ നടന്നിട്ടില്ല. ഇടത് മുന്നണിയിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ട് പോലുമില്ലെന്നും അതിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. 

Tags:    
News Summary - Jose K Mani React to NCP Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.