കോഴിക്കോട്: കേരളാ കോൺഗ്രസിൽ നിന്ന് വിട്ടുപോയ ഫ്രാൻസിസ് ജോർജ് വിഭാഗത്തെയും മാണി വിഭാഗം യു.ഡി.എഫിൽ എത്തിക്കണമെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഇക്കാര്യത്തിൽ കേരളാ കോൺഗ്രസ് എം മുൻകൈ എടുക്കണം. അഭിപ്രായ ഭിന്നതമൂലം മുന്നണി വിട്ടുപോയ ഫ്രാൻസിസ് ജോർജ് വിഭാഗം കൂടി വന്നാലെ കേരളാ കോൺഗ്രസ് പൂർണമാകൂവെന്നും ജോസഫ് വാഴക്കൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മാണിയുടെ മുന്നണി പ്രവേശനം...
യു.ഡി.എഫ് വിട്ടുപോയ കെ.എം മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിനെ, ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കുക എന്ന വിശാല ലക്ഷ്യത്തോടെ കോൺഗ്രസ് വിട്ടുവീഴ്ച്ച ചെയ്തു, രാജ്യസഭാ സീറ്റെന്ന കനത്ത വിലനൽകി യു.ഡി.എഫിലേക്കു തിരിച്ചു കൊണ്ടുവന്ന സാഹചര്യത്തിൽ.
കേരളാ കോൺഗ്രസ് (എം)ലെ അഭിപ്രായ ഭിന്നതമൂലം മുന്നണി വിട്ടുപോയ ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകുന്ന ജനാധിപത്യ കേരളാ കോൺഗ്രസിനെ കൂടി യു.ഡി.എഫിൽ എത്തിക്കാൻ കേരളാ കോൺഗ്രസ് (എം) മുൻകൈ എടുക്കണം. അവർ കൂടി വന്നാലേ കേരളാകോൺഗ്രസ് പൂർണമാകുകയുള്ളു, പ്രത്യേകിച്ചു എറണാകുളം ഇടുക്കി ജില്ലകളിൽ.
ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു അവരുടെ കൂടെ സാന്നിധ്യം അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.