ന്യൂഡൽഹി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് കേരള ൈഹകോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹരജി പരിഗണിക്കുന്നതിൽ വീണ്ടും സുപ്രീംകോടതി ജഡ്ജിയുടെ പിന്മാറ്റം. ഹരജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കേയാണ് ജസ്റ്റിസ് അഭയ് മനോഹർ സാപ്ര പിന്മാറിയത്. നേരത്തേ, ഹരജി കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കറും പിന്മാറിയിരുന്നു.
ഹരജി വെള്ളിയാഴ്ച പുതിയ െബഞ്ചിന് കീഴിൽ പരിഗണിക്കും. ജസ്റ്റിസ് ഖാൻവിൽകർ പിന്മാറിയതിനെ തുടർന്നാണ് ജസ്റ്റിസ് സാപ്രയുടെ ബെഞ്ചിന് ഹരജി കൈമാറിയിരുന്നത്. എന്നാൽ, തെൻറ ഹരജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രയുടെ ബെഞ്ചിന് കീഴിൽനിന്ന് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇത് തള്ളിയ സുപ്രീംേകാടതി സാപ്രയുടെ ബെഞ്ചിനുതന്നെ നൽകുകയായിരുന്നു. അതിനിടയിലാണ് വീണ്ടും ജഡ്ജിയുടെ പിന്മാറ്റം. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹതഗിയാണ് തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്. തിങ്കളാഴ്ച രോഹതഗി വാദം ആരംഭിച്ചപ്പോള്‍തന്നെ താന്‍ കേസ് കേള്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് സാപ്ര പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.