തിരുവനന്തപുരം: തലശ്ശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശിയാണ് മരണമടഞ്ഞത്. പൊലീസ് ഈയാളെ ഭീകരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി ഉണ്ടായിട്ടുള്ളത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് ഉണ്ടായിരിക്കുന്നത്. 48 മണിക്കൂറിന് മുന്‍പാണ് പൊലീസ് ഇയാളെ കസ്റ്റഡിലെടുത്തത്. അറസ്റ്റ് സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. കൃത്യസമയത്ത് കോടതിയിലും ഹാജരാക്കിയില്ല.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഡി.ജി.പി ഉള്‍പ്പടെയുള്ള പൊലീസ് അധികാരികള്‍ക്ക് താഴെ തട്ടിലെ പൊലീസ് സേനയില്‍ നിയന്ത്രണമില്ല എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ഈ സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.