ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷ ചോദ്യപേപ്പര്‍ ചോർന്നെന്ന്​ പരാതി

തിരുവനന്തപുരം: സഹകരണ സര്‍വിസ് പരീക്ഷ ബോര്‍ഡ് നടത്തിയ ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. മാര്‍ച്ച് 27നു നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷ നടക്കുന്ന സമയത്ത് സ്വകാര്യ പരീക്ഷ കേന്ദ്രത്തിന്‍റെ യൂട്യൂബ് ചാനലില്‍ അപ്​ലോഡ് ചെയ്തെന്നാണ് പരാതി. ഉദ്യോഗാർഥികളുടെ പരാതിയില്‍ സഹകരണ സര്‍വിസ് പരീക്ഷ ബോര്‍ഡ് അന്വേഷണം തുടങ്ങി.

സഹകരണ വകുപ്പിലെ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് 93 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 60,000 ലേറെപേര്‍ പരീക്ഷയെഴുതി.160 ചോദ്യങ്ങളുണ്ടായിരുന്നു. ഉച്ചക്ക്​ 2.30 മുതല്‍ 4.30 വരെയായിരുന്നു പരീക്ഷ. എന്നാല്‍, 3.26നുതന്നെ 'എം.എസ്.പി ടോക്സ് കോ ഓപറേഷൻ' യൂട്യൂബ് ചാനലില്‍ ഭൂരിഭാഗം ചോദ്യങ്ങളും അപ്​ലോഡ് ചെയ്തെന്നാണ് പരാതി.

പരീക്ഷയുടെ തലേദിവസം ഉദ്യോഗാര്‍ഥിയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് കരുതിയ ആളും തമ്മില്‍ നടന്നെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം ഉദ്യോഗാർഥികൾ പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷക്ക്​ വരുന്ന ചോദ്യങ്ങള്‍ പറഞ്ഞുതരാം, പണം തരണം എന്നായിരുന്നു ആവശ്യം. ഇതിന്‍റെ അടിസ്ഥാനത്തിൽ പല ഉദ്യോഗാര്‍ഥികളും ഇവരെ ബന്ധപ്പെട്ടിരുന്നു. ഡി.ജി.പിക്ക് പരാതി നല്‍കിയതായി ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - Junior clerk exam question paper was leaked complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.