തിരുവനന്തപുരം: കെ. കൃഷ്ണൻകുട്ടിയുടെ ഒൗദ്യോഗിക സ്ഥാനപ്പേരായി വൈദ്യുതി വകുപ്പുമന്ത്രിയെന്നുതന്നെ നിയമസഭാ രേഖകളിൽ ഉപയോഗിക്കും. ഉൗർജ വകുപ്പുമന്ത്രിയെന്നും വൈദ്യുതി വകുപ്പുമന്ത്രിയെന്നും വ്യത്യസ്ത സന്ദർഭങ്ങളിൽ ഉപയോഗിച്ചെന്ന് മഞ്ഞളാംകുഴി അലി ക്രമപ്രശ്നം ഉന്നയിച്ചിരുന്നു.
പൊതുഭരണ വകുപ്പ് ജൂണ്‍ 24ന് ഇറക്കിയ സർക്കുലറിൽ 'വൈദ്യുതി വകുപ്പുമന്ത്രി' എന്ന് വ്യക്തത വരുത്തിയെന്നും നിയമസഭാ രേഖകളില്‍ 'വൈദ്യുതി വകുപ്പുമന്ത്രി' എന്ന് ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെന്നും സ്പീക്കർ എം.ബി. രാജേഷ് റൂളിങ്ങിൽ വ്യക്തമാക്കി. പ്രകടമായ അര്‍ഥവ്യത്യാസമില്ലെങ്കിലും ഭാവിയില്‍ ഇത്തരം പിശകുകള്‍ സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സ്പീക്കർ സഭയിൽ അറിയിച്ചു.
പുതിയ മന്ത്രിസഭ നിലവില്‍ വന്നപ്പോൾ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഇംഗ്ലീഷിലായിരുന്നതിനാലാണ് 'ഊർജ വകുപ്പുമന്ത്രി' എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതെന്നും സ്പീക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.