അഹ്മദാബാദ്: ഗവേഷക പ്രബന്ധങ്ങള്‍ ഡിജിറ്റലൈസ് ചെയ്തുസൂക്ഷിക്കുന്നതില് നേതൃത്വം നൽകുന്നവർക്കായി നാഷനൽ ഡിജിറ്റൽ ലൈബ്രറി ഒാഫ് തിസീസ് ആൻഡ് െഡസർേട്ടഷൻസ് (എൻ.ഡി.എല്‍.ടി.ഡി) ഏര്‍പ്പെടുത്തിയ അന്തര്‍ദേശീയ പുരസ്കാരം ‘ലീഡര്‍ ഷിപ് അവാര്‍ഡ്’ ഇന്ത്യയിലെ ശോധ് ഗംഗ പ്രോജക്ട് നിയന്ത്രിക്കുന്ന സീനിയര്‍ ശാസ്ത്രജ്ഞന് കെ. മനോജ് കുമാറിനും ഇൻഫ്ലിബ്നെറ്റ് ഡയറക്ടര്‍ ഡോ. ജഗ്ദിഷ് ആറോറക്കും ലഭിച്ചു.
അമേരിക്കയിലെ ഗവേഷണ പ്രബന്ധങ്ങള്‍ നിയന്ത്രിക്കുന്ന യു.എസ്.ഇ.ടി.ഡി.എ നടത്തിയ വാഷിങ്ടൺ സമ്മേളനത്തില്‍വെച്ച് എന്‍.ഡി.എല്‍.ടി.ഡി ചെയര്‍മാനും വിര്‍ജീനിയ ടെക് യൂനിവേഴ്സിറ്റിയിലെ റിസര്‍ച് ഡയറക്ടറുമായ പ്രഫസര്‍ എേഡ്വര്ഡ് ഫോക്സ് പുരസ്കാരം സമ്മാനിച്ചു.
രാജ്യത്തെ യൂനിവേഴ്സിറ്റി ലൈബ്രറികളില്‍ പുസ്തകരൂപത്തില്‍ ഉണ്ടായിരുന്ന ഒന്നര ലക്ഷത്തില്‍പരം ഗവേഷക പ്രബന്ധങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ഇൻറര്‍നെറ്റിലൂടെ ഗവേഷക വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി നല്കുന്ന പ്രോജക്ട് ആയ ശോധ് ഗംഗയുടെ രൂപകൽപനയിലും അത്പ്രാവര്ത്തികമാക്കുന്നതിലും വഹിച്ച പങ്ക് മാനിച്ചാണ് പുരസ്കാരം. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് മനോജ് കുമാര്‍. കേന്ദ്ര ഗവൺമെൻറിെൻറ ഇ-ഇന്ത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.