ഗ്രൂപ്പ് കളിച്ച് പാർട്ടിയുടെ അസ്തിവാരം തോണ്ടരുതെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ഗ്രൂപ്പ് കളിച്ച് പാർട്ടിയുടെ അസ്തിവാരം തോണ്ടരുതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പുതിയ ഗ്രൂപ്പിന് നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശരിയല്ല. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യമാണ്. അഖിലേന്ത്യ തലത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും നടക്കും. കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചെന്നും കെ. മുരളീധരൻ പറഞ്ഞു.

ആക്ഷേപം ഉയർന്നത് കൊണ്ടാവാം യൂത്ത് കോൺഗ്രസ് വക്താക്കളുടെ പട്ടിക മരവിപ്പിച്ചത്. ഈ വിഷയത്തിൽ കൂടുതൽ ചർച്ച നടത്തി പരിഹാരം കാണും. വക്താക്കളുടെ പട്ടിക സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 

Tags:    
News Summary - K Muraleedharan said that the foundation of the party should not be undermined by playing group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.