കെ. ആർ നാരായണൻ നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാർഥികൾ ഉയർത്തുന്ന വിഷയങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച കമ്മിറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
മൂന്നംഗ ഉദ്യോഗസ്ഥ തല കമ്മിറ്റിയെ ഇതിനായി നിയോഗിച്ച് ഉത്തരവായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അഡീഷനൽ സെക്രട്ടറിമാരായ ജി. ഹരികുമാർ, വി. എസ് അനിൽകുമാർ, സെക്ഷൻ ഓഫീസറായ അശോക കുമാരി എന്നിവരെയാണ് കമ്മിറ്റിയായി നിയമിച്ചിട്ടുള്ളത്. ഇവർ എത്രയും പെട്ടെന്ന് ഇൻസ്റ്റിട്ട്യൂട്ട് സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി നേരിൽ സംസാരിച്ച് വിവരങ്ങൾ തേടുമെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.