കെ-റെയിൽ: കല്ലിടൽ നിർത്തി ഉത്തരവ്, സർവേക്ക് ജി.പി.എസ് സംവിധാനം

തിരുവനന്തപുരം: കനത്ത ജനകീയ ചെറുത്തുനിൽപിനു മുന്നിൽ സർക്കാർ മലക്കം മറിഞ്ഞു. സിൽവർ ലൈനിന്‍റെ സാമൂഹികാഘാത പഠനത്തിനായി കല്ലിടൽ അവസാനിപ്പിക്കാനും പകരം അതിരുകൾ ജി.പി.എസ് ഉപയോഗിച്ച് ഡിജിറ്റലായി അടയാളപ്പെടുത്താനും റവന്യൂവകുപ്പ് ഉത്തരവിട്ടു.

സർവേക്ക് കല്ലിട്ടേ തീരൂവെന്ന സർക്കാർ ശാഠ്യവും ഇതിനായി പൊലീസിനെ ഉപയോഗിച്ചുള്ള ബലപ്രയോഗവും ഗുണത്തെക്കാളേറെ ദോഷമാണെന്ന തിരിച്ചറിവിനെ തുടർന്നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ ചുവടുമാറ്റം. ഉടമകളുടെ അനുമതിയോടെ കല്ലിടാമെന്ന ശിപാർശ കെ-റെയിൽ മുന്നോട്ടുവെച്ചെങ്കിലും ജി.പി.എസ് വഴി ജിയോ-ടാഗിങ് നടത്താനാണ് റവന്യൂവകുപ്പിന്‍റെ നിർദേശം. ആവശ്യമെങ്കിൽ വീടുകൾ, മതിലുകൾ എന്നീ സ്ഥിരം സ്ട്രക്ചറുകളിൽ അടയാളങ്ങൾ വരച്ചിടാം. കടുത്ത പ്രതിഷേധം തന്നെയാണ് ചുവടുമാറ്റത്തിന് കാരണമെന്ന കാര്യം ഉത്തരവ് മറച്ചുവെക്കുന്നില്ല.

സാമൂഹികാഘാത പഠനത്തിനായി നിയോഗിച്ച സംഘങ്ങൾ കടുത്ത പ്രതിഷേധം നേരിടുന്നെന്ന കാര്യം ഉത്തരവിന്‍റെ തുടക്കത്തിൽ തന്നെ റവന്യൂവകുപ്പ് അടിവരയിടുന്നുണ്ട്. ലിഡാർ സർവേ ഉപയോഗിച്ചാണ് സിൽവർ ലൈനിന്‍റെ അലൈൻമെന്‍റ് അന്തിമമാക്കിയതെന്നും ഡി.ജി.പി.എസ് (ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) സർവേ ഉപകരണങ്ങൾ ഉപയോഗിച്ചും ഫീൽഡിൽ സർവേ നടത്താമെന്നും കാട്ടി മേയ് അഞ്ചിന് കെ-റെയിൽ എം.ഡി റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നു.

ഇതുകൂടി മുഖവിലക്കെടുത്താണ് സോഫ്റ്റ്വെയറോ മൊബൈൽ ആപ്പോ ഉപയോഗിച്ച് അതിരടയാളങ്ങൾ സ്ഥാപിക്കാനും മഞ്ഞക്കല്ലുകൾ സ്ഥാപിക്കുന്നത് അവസാനിപ്പിക്കാനുമുള്ള റവന്യൂവകുപ്പിന്‍റെ നിർദേശം. അടയാളം സ്ഥാപിക്കലും സർവേയും നടക്കുമെങ്കിലും പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നുള്ള അന്തിമാനുമതി ലഭിച്ച ശേഷം മാത്രമേ ഭൂമിയേറ്റെടുക്കലിലേക്ക് നീങ്ങുവെന്നും ഉത്തരവിൽ പറയുന്നു.

ജനകീയ പ്രതിഷേധം ശക്തമാണെങ്കിലും പദ്ധതിയുടെ പ്രസക്തിയും മുൻഗണനയും പരിഗണിച്ചാണ് സർവേക്കുള്ള പുതിയ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് പറയുന്ന ഉത്തരവിൽ കല്ലിടലിന്‍റെ നിയമസാധുതയെ കുറിച്ച് ഒന്നും പറയുന്നില്ല.

കല്ലിടാതെ തന്നെ ജി.പി.എസ് വഴിയും സർവേ നടത്താമെന്ന് സമ്മതിക്കാതെ സമ്മതിച്ചിരിക്കുകയാണ് സർക്കാർ. സിൽവർ ലൈൻ സംവാദത്തിൽ സർക്കാർ വാദങ്ങളെ അനുകൂലിച്ച വിദഗ്ധർ പോലും കല്ലിടലിന്‍റെ സാധുത ചോദ്യം ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സർവേ രീതി മാറ്റാനുള്ള തീരുമാനം. കെ-റെയിൽ എം.ഡിക്ക് പുറമേ കലക്ടർമാർ, ലാന്‍റ് റവന്യൂ കമ്മീഷണർ എന്നിവർക്കാണ് റവന്യൂ ഉത്തരവ് നൽകിയിരിക്കുന്നത്.

സമരവിജയം -ജനകീയ സമിതി

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ മ​റ​വി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി ന​ട​ത്തി​വ​ന്ന ക​ല്ലി​ട​ൽ നി​ർ​ത്തി​വെ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റെ​ടു​ത്ത തീ​രു​മാ​നം ജ​ന​കീ​യ സ​മ​ര​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട വി​ജ​യ​മാ​ണെ​ന്ന് കെ-​റെ​യി​ൽ, സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ എം.​പി. ബാ​ബു​രാ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ കൃ​ത്യ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തു​പോ​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ത​ന്നെ​യാ​ണ് ഈ ​പി​ന്മാ​റ്റ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ല്ലി​ട​ൽ നി​ർ​ത്തി​വെ​ച്ചാ​ൽ മാ​ത്രം പോ​രാ, കേ​ര​ള​ത്തെ ത​ക​ർ​ക്കു​ന്ന സി​ൽ​വ​ർ ലൈ​ൻ പി​ൻ​വ​ലി​ക്കു​ന്നെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നു​ള്ള വി​വേ​കം സ​ർ​ക്കാ​ർ കാ​ട്ട​ണം.

ലി​ഡാ​ർ സ​ർ​വേ ന​ട​ത്തി​യ​തി​നാ​ൽ ജി.​പി.​എ​സ് വ​ഴി വീ​ണ്ടും സ​ർ​വേ ന​ട​ത്തേ​ണ്ട കാ​ര്യ​മി​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണം ഇ​നി​യും ധൂ​ർ​ത്ത​ടി​ക്ക​രു​ത്. അ​നാ​വ​ശ്യ​മാ​യി ന​ട​ത്തി​യ ക​ല്ലി​ട​ലി​നെ​യും അ​ന​ധി​കൃ​ത ​കൈ​യേ​റ്റ​ത്തെ​യും ചെ​റു​ത്ത അ​ഞ്ഞൂ​റോ​ളം പേ​ർ​ക്കെ​തി​രെ എ​ടു​ത്ത എ​ല്ലാ കേ​സു​ക​ളും പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​നും ജ​യി​ൽ​വാ​സ​ത്തി​നു​മി​ര​യാ​യ ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം.

തൃ​ക്കാ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ൻ​നി​ർ​ത്തി​യു​ള്ള താ​ൽ​ക്കാ​ലി​ക രാ​ഷ്ട്രീ​യ നാ​ട​ക​മാ​ക​രു​ത് ക​ല്ലി​ട​ൽ നി​ർ​ത്തി​വെ​ക്ക​ൽ. സി​ൽ​വ​ർ ലൈ​ൻ പി​ൻ​വ​ലി​ച്ചു​ള്ള ഉ​ത്ത​ര​വ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തു​വ​രെ ജ​ന​കീ​യ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - K-Rail stops stone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.