മൻസൂർ വധം: പ്രാദേശിക നേതാവിന് ഗൂഢാലോചനയിൽ പങ്ക്, പ്രതി രതീഷിനെ കെട്ടിത്തൂക്കി -കെ. സുധാകരൻ

തിരുവനന്തപുരം: മൻസൂർ കൊലക്കേസിലെ പ്രതി രതീഷിനെ ഒരു പ്രാദേശിക നേതാവിനെതിരെ സംസാരിച്ചതിന് കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ആ നേതാവിൻെറ പേര് ഇപ്പോൾ പറയുന്നില്ലെന്നും ഇത് രഹസ്യമായി കിട്ടിയ വിവരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. സുധാകരൻ.

മൻസൂറിനെ കൊന്ന പ്രതികൾ താമസിക്കുന്ന വീട്ടിൽ വെച്ച് പരസ്പരമുണ്ടായ സംസാരത്തിൽ രതീഷ് യാദൃശ്ചികമായി ഒരു നേതാവിനെതിരെ പ്രകോപനപരമായ പരാമർശം നടത്തി. ഇതേതുടർന്ന് മറ്റു പ്രതികൾ രതീഷിനെ ആക്രമിക്കുകയും ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയുമായിരുന്നു. ആ നേതാവിൻെറ പേര് പറയാൻ താൽപര്യമില്ല. ഈ പ്രാദേശിക സി.പി.എം നേതാവ് ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് -സുധാകരൻ പറഞ്ഞു.

വത്സൻ പനോളി എന്ന നേതാവാണ് മൻസൂർ വധം ആസൂത്രണം ചെയ്തത്. അദ്ദേഹത്തിന് അതേക്കുറിച്ച് അറിവില്ലെങ്കിൽ വോട്ടെടുപ്പ് ദിവസം ചുമതലയുണ്ടായിരുന്ന സ്ഥലത്ത് എന്തുകൊണ്ട് വന്നില്ലെന്നും സുധാകരൻ ചോദിച്ചു.

പാനൂർ കടവത്തൂരിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ ​െകാലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൂലോത്ത് രതീഷ് (36). കോഴിക്കോട്​ ചെക്യാട് അരൂണ്ട കുളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിന്‍ കൊമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്​. ദേഹത്ത്​ മുറിവും ആന്തരികാവയവങ്ങൾക്ക്​ ക്ഷതവും ഉണ്ടായിരുന്നതായി​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ വന്നതോടെയാണ് മരണം കൊലപാതകമാണെന്ന സംശയം ഉയർന്നത്. മൃതദേഹത്തിൽ മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് മല്‍പ്പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് സൂചന. മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായും സൂചനയുണ്ട്​.

Tags:    
News Summary - k-sudhakaran-about-ratheesh-death-784746

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.