കെ-റെയിൽ സ​ർ​വേ​ക്കു​റ്റി​ക​ൾ കോൺഗ്രസ് പിഴുതെറിയുമെന്ന് കെ. സുധാകരൻ; നിലപാട്​ കടുപ്പിച്ച്​ കോൺഗ്രസ്

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യെ സ​ർ​വ​ശ​ക്തി​യു​മു​പ​യോ​ഗി​ച്ച്​ എ​തി​ർ​ക്കാ​ൻ കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗം ഐ​ക​ക​ണ്​​ഠ്യേ​ന തീ​രു​മാ​നി​ച്ചു. പ​ദ്ധ​തിക്കായി വാ​ശി​യോ​ടെ നീ​ങ്ങി​യാ​ല്‍ കോ​ണ്‍ഗ്ര​സ് യു​ദ്ധ​സ​ന്നാ​ഹ​ത്തോ​ടെ നീ​ങ്ങു​മെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ന്‍ പ്ര​ഖ്യാ​പി​ച്ചു.

പ​ദ്ധ​തി​ക്കാ​യി സ്ഥാ​പി​ച്ച സ​ർ​വേ​ക്കു​റ്റി​ക​ൾ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ പി​ഴു​തെ​റി​യും. മു​ഖ്യ​മ​ന്ത്രിയുടെ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ​ക്ക് ബ​ദ​ലാ​യി ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തും. പ്ര​ചാ​ര​ണത്തിന് വ​ള​ന്‍റി​യ​ർ​മാ​രെ നി​യോ​ഗി​ക്കും. പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന 12 ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ളി​ൽ ക​ർ​ഷ​ക​സ​മ​ര മാ​തൃ​ക​യി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും ധാരണയായി. കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​ങ്കേ​തി​ക വി​ദ്യ​യാണ്​ ഉപയോഗിക്കുന്നത്. പ​ദ്ധ​തിക്കുള്ള ര​ണ്ടു ല​ക്ഷം കോ​ടി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് ശ​ത​മാ​നം ക​മീ​ഷ​നി​ലാ​ണ് പി​ണ​റാ​യി​യു​ടെ ക​ണ്ണെന്നും സുധാകരൻ ആരോപിച്ചു. 

കെ-റെയിൽ സൃഷ്ടിക്കുന്ന ദുരന്തത്തിന് ഇരയാകുന്നത് റെയിൽപാത കടന്നുപോകുന്ന വഴിയിലുള്ളവർ മാത്രമല്ല. ഏറെ വലിയ പ്രദേശത്തെ ആളുകളെ ബാധിക്കും. റോഡ് പാടില്ല, റോഡ് വികസിപ്പിക്കരുത്, റെയിൽവേ ട്രാക്ക് വികസിപ്പിക്കരുത്. ഇതൊക്കെ വന്നാൽ എന്താണ് കഥ. 10 ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. അവിടെയൊന്നും റോഡ് നിർമിക്കാൻ പാടില്ലായെന്നായാൽ എന്താകും അവസ്ഥ.

നിലവിലെ റെയിൽപാതയുമായി ഒരുതരത്തിലും ബന്ധിപ്പിക്കാനാകാത്ത പാതയാണ് പദ്ധതിക്കായി കൊണ്ടുവരുന്നത്. ഇത്രവലിയ പദ്ധതി സർക്കാർ കൊണ്ടുവരുമ്പോൾ ആദ്യം ജനങ്ങളെ ബോധിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്ത് ഉറപ്പിലാണ് സർക്കാർ ഇപ്പോൾ പദ്ധതിക്കായി സർവേ നടത്തി കുറ്റിയിടുന്നത്. കുറ്റിയിടാൻ പാടില്ലായെന്ന് ഹൈകോടതി പറഞ്ഞിട്ടും പൊലീസ് സന്നാഹത്തോടെ പോയി കുറ്റിയിടുന്നത് കോടതിയലക്ഷ്യമല്ലേ. കോടതി പറഞ്ഞതുപോലും അനുസരിക്കാനാകാത്ത മുഖ്യമന്ത്രിയും സർക്കാറും എന്ത് നീതിയും നിയമവും ഇവിടെ നടപ്പിലാക്കും.

മുഖ്യമന്ത്രി ഇപ്പോൾ ആളുകളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്. പദ്ധതിയുമായി ബന്ധമുള്ളവരെയൊന്നുമല്ല ബോധ്യപ്പെടുത്താൻ പോകുന്നത്. വരാനിരിക്കുന്ന ദുരന്തത്തെ ജനം കൈനീട്ടി സ്വീകരിക്കുമെന്നത് മുഖ്യമന്ത്രിയുടെ വെറും സ്വപ്നം മാത്രമാണ്. പദ്ധതി നടപ്പാക്കാൻ ഞങ്ങൾ സമ്മതിക്കില്ല.

മുഖ്യമന്ത്രി വാശിയോടെ നീങ്ങിയാൽ അതിനെതിരെ യുദ്ധസന്നാഹത്തോടെ ഞങ്ങളും നീങ്ങും. സർവേ കല്ലുകൾ ബഹുജന പിന്തുണയോടെ കോൺഗ്രസ് പിഴുതെറിയും. ഒന്നുകിൽ മുഖ്യമന്ത്രിക്ക് ഈ ക്രമസമാധാന പ്രശ്നം അഭിമുഖീകരിക്കാം. ഇല്ലെങ്കിൽ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തി തെറ്റുതിരുത്താം. എന്നാൽ, ഇനി തിരുത്താൻ സാധിക്കില്ല. സി.പി.എമ്മിന്‍റെ ലക്ഷ്യം അഞ്ചു ശതമാനം കമീഷനിലാണ്. സിൽവർ ലൈനിന് വേണ്ടി മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിൻ നേട്ടം ഓർത്താണ്. എന്നാൽ, ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. വീടുകൾ കയറി പ്രചാരണം നടത്തും. ലഘുലേഖകൾ നൽകി ജനങ്ങളെ ബോധവത്കരിക്കും -സുധാകരൻ പറഞ്ഞു. 

Tags:    
News Summary - K sudhakaran against k rail project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.