കാസർകോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. തന്‍റെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ ചെലവഴിച്ചത് 50 ലക്ഷം രൂപയാണെന്ന് മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിച്ച കെ സുന്ദര പറഞ്ഞു. അതില്‍ 47.5 ലക്ഷം രൂപ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ കൈവശപ്പെടുത്തുകയായിരുന്നു.
ഒരു ബി.ജെ.പി സുഹൃത്തില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും സുന്ദര പറഞ്ഞു. മാര്‍ച്ച് 20 ന് രാത്രി തന്നെ താമസിപ്പിച്ചത് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്. ഇവിടെ രാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. എല്ലാ കാര്യങ്ങളും കെ. സുരേന്ദ്രന്‍ നേരിട്ട് വിളിച്ചാണ് ഏര്‍പ്പാട് ചെയ്തതെന്നും സുന്ദര വെളിപ്പെടുത്തി.
തന്നെ അറിയില്ലെന്ന കെ. സുരേന്ദ്രന്‍റെ വാദത്തിനെതിരെയും സുന്ദര രംഗത്തെത്തി. സുരേന്ദ്രൻ നേരിട്ട് തന്നോട് ഫോണിൽ സംസാരിച്ചു. മദ്യശാലയും വീടും വാഗ്ദാനം ചെയ്തത് സുരേന്ദ്രൻ നേരിട്ടാണെന്നും സുന്ദര പറഞ്ഞു.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ രണ്ടരലക്ഷം രൂപയും ഒരു സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നായിരുന്നു സുന്ദര ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയത്. 50 ലക്ഷം രൂപയിൽ 2.5 ലക്ഷം രൂപ തനിക്ക് നൽകി. 47.5 ലക്ഷം രൂപ ബി.ജെ.പി പ്രാദേശിക നേതാക്കൾ തട്ടിയെടുത്തുവെന്നാണ് സുന്ദര ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.