കൊച്ചി: ആരിലും കൗതുകവും സന്തോഷവും ഉണർത്തുന്ന മൂന്നുവയസ്സിെൻറ കുസൃതികൾ അമ്മക് ക് അസഹനീയമായപ്പോൾ ആ കുരുന്നിന് സ്വന്തം ജീവൻതന്നെ വില നൽകേണ്ടിവന്നു. നൊന്തുപെ റ്റ ഒരമ്മക്ക് എങ്ങനെ ഇതിന് കഴിയുമെന്ന് ഈ ക്രൂരതയെക്കുറിച്ച് കേൾക്കുന്നവരെല് ലാം ചോദിക്കുന്നു. തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദിച്ചത് ലഹരിക്കടിപ്പെട്ട രണ്ട ാനച്ഛനാണെന്നെങ്കിലും പറയാമായിരുന്നു. ഇവിടെ സ്വന്തം അമ്മതന്നെയാണ് ഒരു പിഞ്ചുശരീ രവും അവെൻറ കുരുന്ന് തലച്ചോറും തല്ലിപ്പൊളിച്ച് മരണത്തിന് ഇട്ടുകൊടുത്തത്.
ബുധനാഴ്ച രാവിലെ കഠിനമായ മർദനമേറ്റതുമുതൽ ആ കുഞ്ഞ് ഒന്ന് നിലവിളിക്കാൻ പോലുമാകാതെ കഠിനവേദന സഹിക്കുകയായിരുന്നു. തലച്ചോറ് തകർന്നനിലയിലും കാൽവെള്ളയിലും ദേഹത്തും അടിയേറ്റ പാടുകളോടെയും അരക്കെട്ടിന് പിൻഭാഗത്ത് പല ദിവസങ്ങളിലായി സംഭവിച്ച പൊള്ളലിെൻറ പരിക്കുകേളാടെയുമാണ് പിതാവ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. തലച്ചോറിലെ രക്തസ്രാവവും ശ്വാസോച്ഛ്വാസത്തിലെ പ്രയാസങ്ങളുംമൂലം അപ്പോൾതന്നെ ഏറക്കുറെ മൃതപ്രായനായിരുന്നു. അടുത്ത 48 മണിക്കൂറുകൾ നിർണായകമാണെന്നാണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കുശേഷം ഡോക്ടർമാർ പറഞ്ഞത്.
തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ആന്തരിക രക്തസ്രാവം പൂർണമായി നിയന്ത്രിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജിലെ അഞ്ച് വിദഗ്ധ ഡോക്ടർമാരുൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘം വ്യാഴാഴ്ച വൈകീട്ട് ആലുവയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. പ്രതീക്ഷക്ക് വകയില്ലെന്നാണ് ഇവരും പറഞ്ഞത്. സംഭവം നടക്കുേമ്പാൾ താൻ വീട്ടിലുണ്ടായിരുന്നെങ്കിലും ഉറക്കമായിരുന്നെന്നാണ് പിതാവിെൻറ മൊഴി. ഇവർ കുട്ടിയുടെ യഥാർഥ രക്ഷിതാക്കൾ തന്നെയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് അമ്മയുടെ സ്വദേശമായ ഝാർഖണ്ഡുമായും പിതാവിെൻറ സ്വദേശമായ ബംഗാളുമായും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. ആവശ്യമെങ്കിൽ ഡി.എൻ.എ ടെസ്റ്റ് നടത്താനും ആലോചനയുണ്ട്.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
മാതാപിതാക്കൾ പറയുന്ന കാര്യങ്ങളിൽ ഒട്ടേറെ പൊരുത്തക്കേടുകൾ
കൊച്ചി: കളമശ്ശേരിയിൽ മാതാവിെൻറ മർദനമേറ്റ് മൂന്നുവയസ്സുകാരൻ മരിച്ചസംഭവത്തിൽ ഉത്തരംകിട്ടാത്ത ചോദ്യങ്ങളേറെ. പിതാവ് ബംഗാൾ സ്വദേശിയും മാതാവ് ഝാർഖണ്ഡ് സ്വദേശിയുമായതിനാൽ ഇവരുടെ കുടുംബപശ്ചാത്തലമോ പൂർവകാല ചരിത്രമോ ഒന്നും കൃത്യമായി മനസ്സിലാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മാതാപിതാക്കൾ പറയുന്ന കാര്യങ്ങളിൽ ഒട്ടേറെ പൊരുത്തക്കേടുകളുള്ളതും പൊലീസിനെ കുഴക്കുന്നു.
സ്വകാര്യ കമ്പനിയിൽ ക്രെയിൻ ഓപറേറ്റായി ജോലിചെയ്യുന്ന പിതാവ് കേരളത്തിൽ എത്തിയിട്ട് ഒരു വർഷത്തോളമായി. ഭാര്യയും കുട്ടിയും ഒന്നരമാസം മുമ്പാണ് കൊച്ചിയിൽ എത്തിയതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, കുട്ടിക്ക് മർദനമേറ്റ ഏലൂരിലെ വാടകവീട്ടിൽ ഇവർ താമസം തുടങ്ങിയിട്ട് 13 ദിവസമേ ആയിട്ടുള്ളൂവെന്ന് വീട്ടുടമ പറയുന്നു. അങ്ങനെയെങ്കിൽ അതിനുമുമ്പ് എവിടെയാണ് താമസിച്ചിരുന്നതെന്ന് അറിയാനുണ്ട്. അയൽവാസികളുമായി ഇവർക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. കുട്ടിയെ പുറത്തുകാണാറില്ലായിരുന്നെന്നും വീട്ടിൽനിന്ന് ഒരിക്കൽപോലും കുട്ടിയുടെ കരച്ചിൽ കേട്ടിട്ടില്ലെന്നുമാണ് സമീപവാസികൾ പറയുന്നത്. പരിക്കേറ്റ കുട്ടി തങ്ങളുടെ അയൽവാസിയാണെന്ന് ഇവർ അറിയുന്നതുതന്നെ മാധ്യമവാർത്തകളിലൂടെയാണ്. കുട്ടിയുടെ മാതാവിനെയും അധികമാരും പുറത്തുകണ്ടിട്ടില്ല.
ഇവർ കുട്ടിയുടെ യഥാർഥ മാതാപിതാക്കൾ തന്നെയാണോ എന്നതിലും സംശയമുണ്ട്. സ്വന്തം കുഞ്ഞാണെങ്കിൽ യുവതി ഇത്ര ക്രൂരമായി മർദിക്കാൻ മറ്റു കാരണം വല്ലതുമുണ്ടോയെന്നും വ്യക്തമല്ല. ഇരുവരും വിലാസം സംബന്ധിച്ച് നൽകുന്ന വിവരങ്ങൾ പോലും കൃത്യമല്ല. ഝാർഖണ്ഡിലെ വിദൂര ഗ്രാമത്തിലാണത്രേ യുവതിയുടെ സ്വദേശം. ഇവിടെയുള്ള ബന്ധുക്കളെ കണ്ടെത്തുന്നതും പൊലീസിന് വെല്ലുവിളിയായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കൊച്ചിയിൽനിന്ന് പൊലീസ് സംഘം ഝാർഖണ്ഡിലേക്ക് പോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.